NEWS

ചങ്ങനാശ്ശേരി കുടുംബമരണം: സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന, മാതാപിതാക്കൾക്ക് പിന്നാലെ മകനും ജീവനൊടുക്കി

ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് സൂചന. കരിങ്ങട വീട്ടിൽ സജു ആന്റണി (64), ഭാര്യ അനു സാജു (59), മകൻ സവിൻ (34) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.

ദമ്പതികളെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ആദ്യം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് മാതാപിതാക്കൾ എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വീടിന്റെ പിൻവശത്തുള്ള വർക്ക് ഏരിയയിലാണ് മകൻ സവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏകദേശം മൂന്നുലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും, ഈ തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരു ബന്ധുവിനെ ഏൽപ്പിക്കുന്നുവെന്നുമാണ് കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. മാതാപിതാക്കൾ ജീവനൊടുക്കിയതിനെത്തുടർന്ന്, അവരുടെ മൃതദേഹം കണ്ട് മനംനൊന്ത മകൻ സവിനും ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Fashion ⏭️

Back to top button