NEWS

തിരുവനന്തപുരം മൃഗശാലയിലെ ഏക ഒറ്റക്കൊമ്പൻ കണ്ടാമൃഗം ശംഭു ചരിഞ്ഞു

ശംഭു

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയിലെ ഏക ഒറ്റക്കൊമ്പൻ കണ്ടാമൃഗമായ ‘ശംഭു’ വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന 39 വയസ്സുള്ള ശംഭുവിന്റെ മരണം മൃഗശാലാ അധികൃതരാണ് സ്ഥിരീകരിച്ചത്. പൊതുവെ കണ്ടാമൃഗങ്ങളുടെ ആയുർദൈർഘ്യം 35 മുതൽ 40 വർഷം വരെയാണെന്നിരിക്കെ, ഏറെക്കാലമായി മൃഗശാലയിലെ പ്രധാന ആകർഷണമായി ശംഭു തുടർന്നു പോരുകയായിരുന്നു.

1993 മേയ് 19-നാണ് ഗുവാഹത്തിയിലെ അസം സ്‌റ്റേറ്റ് സുവോളജിക്കൽ പാർക്കിൽ നിന്നും അഞ്ച് വയസ്സുള്ള ശംഭുവിനെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. ഏകദേശം ആറര ലക്ഷം രൂപ ചെലവഴിച്ചാണ് അന്ന് ഈ കണ്ടാമൃഗത്തെ മൃഗശാലയിലേക്ക് കൊണ്ടുവന്നത്. തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകരുടെ എക്കാലത്തെയും പ്രിയപ്പെട്ട കാഴ്ചയായിരുന്നു ശംഭു. മൃഗത്തിന്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.

RELATED TOPICS: SHAMBHU RHINO, THIRUVANANTHAPURAM ZOO, ONE HORNED RHINOCEROS, KERALA ZOO NEWS, SHAMBHU RHINO DEATH

Sports ⏭️

Read News ⏭️

Back to top button