CINEMA

രാഘവ ലോറൻസിന്റെ മഹാവീർ കർണ്ണ: പുതിയ പോസ്റ്റർ പുറത്തിറങ്ങി

രാഘവ ലോറൻസ് നായകനായി എത്തുന്ന ‘മഹാവീർ കർണ്ണ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് ഈ മാസ് പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവെച്ചത്. പുരാണ ഇതിഹാസങ്ങളിലെ കരുത്തനായ പോരാളി കർണ്ണന്റെ വേഷത്തിലാണ് ലോറൻസ് ഈ ചിത്രത്തിൽ എത്തുന്നത്. തന്റെ അഭിനയജീവിതത്തിൽ ആദ്യമായാണ് ഒരു ഐതിഹാസിക കഥാപാത്രത്തെ താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രഭാവമുള്ള ഇതിഹാസ കഥാപാത്രങ്ങളിലൊന്നായ കർണ്ണന്റെ ജീവിതത്തിന് പുത്തൻ ദൃശ്യാനുഭവം പകരുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം 150 കോടി രൂപ മുതൽമുടക്കിലാണ് ഒരുങ്ങുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി അണിയിച്ചൊരുക്കുന്ന ഈ പ്രോജക്റ്റ് അടുത്ത വർഷം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പ്രേക്ഷകരിലേക്ക് എത്തും.

പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗഡയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ആർവി സ്റ്റുഡിയോസും ശ്രീ നീലാദ്രി പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഗ്യാനിയാണ്. റാംജി ഡോട്ട് (ഹൈബ്രിഡ് ക്രിയേറ്റർ) ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് പ്രവീൺ പുഡിയാണ്. ഗാന്ധി നാടികുടികറാണ് പ്രൊഡക്ഷൻ ഡിസൈനർ. പി.ആർ.ഒ: ശബരി.

Business ⏭️

Back to top button