NEWS
ഇഷ്ടിക ഏറ്: കുടുംബത്തിലെ മൂന്നുപേരെ വെടിവെച്ചു കൊന്നു, 22 സെക്കൻഡിൽ നടന്നത് അഞ്ച് തവണ വെടിയുതിർപ്പ്

ലക്നൗവിലെ സാദത്ത്ഗഞ്ചിൽ പാർക്കിങ്ങിനെച്ചൊന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പകൽ വെളിച്ചത്തിൽ, നാട്ടുകാർ നോക്കിനിൽക്കെയാണ് പ്രതിയായ മുപ്പതുകാരൻ ശുക്ല ക്രൂരമായ കൊലപാതകം നടത്തിയത്.
വെറും ഇരുപത്തിരണ്ട് സെക്കൻഡ് നീണ്ടുനിന്ന സംഭവത്തിനിടെ അഞ്ചുതവണയാണ് ഇയാൾ വെടിയുതിർത്തത്. രണ്ടുതവണ വെടിവെച്ച ശേഷം തന്റെ തോക്ക് റീലോഡ് ചെയ്ത് വീണ്ടും വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ വ്യക്തമാണ്. ഈ അരുംകൊലയുടെ ഓരോ നിമിഷവും പ്രതി സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ‘‘അവർ എന്നെ ഇഷ്ടികകൊണ്ട് എറിഞ്ഞു, അതിനുള്ള പ്രതികാരമായാണ് ഞാൻ വെടിവെച്ചത്’’ എന്ന് ശുക്ല പറയുന്ന ശബ്ദവും വിഡിയോയിൽ കേൾക്കാം.



