NEWS
ഇഷ്ടികയേറും വെടിയുതിർക്കലും: കുടുംബത്തിലെ മൂന്നുപേരെ യുവാവ് കൊലപ്പെടുത്തിയ സംഭവം

ലക്നൗവിലെ സാദത്ത്ഗഞ്ചിൽ പാർക്കിങ്ങിനെച്ചൊന്നുണ്ടായ തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേരെ വെടിവെച്ചുകൊന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പകൽവെളിച്ചത്തിൽ ആളുകൾ നോക്കിനിൽക്കെയായിരുന്നു പ്രതി ശുക്ല (30) ഈ ക്രൂരകൃത്യം നടത്തിയത്.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ, കേവലം 22 സെക്കൻഡിനുള്ളിൽ അഞ്ചുതവണയാണ് ശുക്ല നിറയൊഴിക്കുന്നത്. രണ്ടുതവണ വെടിയുതിർത്ത ശേഷം തോക്ക് റീലോഡ് ചെയ്ത് വീണ്ടും വെടിവെക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കൃത്യം നടത്തുന്നതിനിടയിൽ പ്രതി സ്വന്തം മൊബൈൽ ഫോണിൽ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുന്നുമുണ്ടായിരുന്നു. ‘‘അവർ എന്നെ ഇഷ്ടികകൊണ്ട് എറിഞ്ഞു, അതുകൊണ്ടാണ് ഞാൻ അവരെ വെടിവെച്ചത്’’ എന്ന് ശുക്ല പറയുന്നതും വിഡിയോയിൽ കേൾക്കാം.




