CINEMA

പ്രിയദർശന്റെ 99-ാം ചിത്രത്തിൽ അക്ഷയ് കുമാറിനൊപ്പം ഭൂമി പട്നേക്കർ

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അക്ഷയ്‌കുമാറിന്റെ നായികയായി ഭൂമി പട്നേക്കർ വേഷമിടുന്നു. ‘ടോയ്‌ലറ്റ്: ഏക് പ്രേംകഥ’, ‘രക്ഷാബന്ധൻ’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ ചിത്രീകരണം അടുത്ത മാസം അവസാനത്തോടെ ആരംഭിക്കും. 1970-കളിലെ ഒരു കടുവ വേട്ടക്കാരന്റെ വേഷത്തിലാണ് അക്ഷയ് കുമാർ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

സംവിധായകൻ പ്രിയദർശന്റെ കരിയറിലെ 99-ാമത്തെ ചിത്രമാണിത്. അന്നു കപൂറും രാജ്‌പാൽ യാദവും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയദർശനും രോഹൻ ശങ്കറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജസ്ഥാൻ, മുംബൈ, ഭോപ്പാൽ എന്നിവിടങ്ങളിലായി മൂന്നു മാസത്തോളം നീളുന്നതാണ് ചിത്രീകരണ ഷെഡ്യൂൾ. ഹേരാ ഫേരി, ഗരം മസാല, ഭാഗം ഭാഗ്, ഭൂൽ ഭൂലയ്യ, ദേ ദനാ ദൻ, ഖട്ടാ മീഠ, ഭൂത് ബംഗ്ള, ഹൈവാൻ തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അക്ഷയ് കുമാറും പ്രിയദർശനും കൈകോർക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

Business ⏭️

Back to top button