സീൻ 2 മണിക്കൂർ 29 മിനിട്ട്, നവംബർ 6ന് ആഗോള റിലീസ്

യു / എ സർട്ടിഫിക്കറ്റ്
സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സീൻ എന്ന ചിത്രത്തിന് യു / എ സർട്ടിഫിക്കറ്റ്. 2 മണിക്കൂർ 29 മിനിട്ട് 16 സെക്കൻഡ് ആണ് ദൈർഘ്യം. നവംബർ 6ന് ആഗോള റിലീസായി എത്തുന്ന ചിത്രത്തിലൂടെ നസ്രിയ നസിം 12 വർഷങ്ങൾക്കുശേഷം തമിഴിൽ എത്തുകയാണ്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിത്തു മാധവൻ തമിഴ് അരങ്ങേറ്റം നടത്തുന്ന ചിത്രം ആണ് സീൻ. പ്രതിനായക വേഷത്തിൽ ആണ് നസ്ളിൻ. നസ്ളിന്റെയും സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെയും ആദ്യ തമിഴ് ചിത്രം ആണിത് . ഈശ്വരൻ എന്നാണ് നസ്ളിൻ കഥാപാത്രത്തിന്റെ പേര്.
ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ‘ ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് നി ർമ്മാണം. സഹനിർമ്മാതാവ് ജയശ്രീ ദാമോദൻ. കേരളത്തിൽ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ഛായാഗ്രഹണം: വിനീത് അഗസ്റ്റ്യൻ, എഡിറ്റർ: അജ്മൽ സാബു, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, പി.ആർ.ഒ: ശബരി.
Business ⏭️




