NEWS

ഹർദീപ് സിങ് പുരിക്ക് തുടരും; മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ ബിജെപി നീക്കം

ന്യൂഡൽഹി: മധ്യപ്രദേശിലെ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. നവംബർ 12-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലേക്കാണ് പാർട്ടി അദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി തീരുമാനിച്ചത്. ഇതോടെ, കേന്ദ്രമന്ത്രിയുടെ തുടർ രാഷ്ട്രീയ യാത്രയെക്കുറിച്ച് കുറച്ചു ദിവസങ്ങളായി ഉയർന്നിരുന്ന ഊഹാപോഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമായി.

നരേന്ദ്ര മോദി മന്ത്രിസഭയിൽ സിഖ് സമുദായത്തെ പ്രതിനിധീകരിക്കുന്ന ഏക അംഗമാണ് ഹർദീപ് സിങ് പുരി. നിലവിൽ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹത്തിന്റെ കാലാവധി ഈ നവംബറിൽ പൂർത്തിയാവുകയാണ്. നേരത്തെ ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന എട്ട് സ്ഥാനാർഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചപ്പോൾ അതിൽ പുരിയുടെ പേര് ഇല്ലാതിരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു.

Fashion ⏭️

Back to top button