NEWS

റീൽസിന് വേണ്ടി പാഞ്ഞത് മരണപ്പാച്ചിൽ; അടൂരിൽ പതിനാറുകാരനെക്കൊണ്ട് കാറോടിപ്പിച്ച അമ്മയ്ക്കെതിരെ കേസ്

പത്തനംതിട്ട ∙ അമിതവേഗത്തിൽ കാറോടിച്ച് സോഷ്യൽ മീഡിയയിൽ റീൽസ് ചിത്രീകരിക്കാൻ ശ്രമിച്ച പതിനാറുകാരനും സുഹൃത്തും പിടിയിലായി. അടൂരിലാണ് അപകടകരമായ രീതിയിൽ ഇരുവരും അഭ്യാസപ്രകടനങ്ങൾ നടത്തിയത്. സംഭവത്തിൽ ഇവർ ഉപയോഗിച്ചിരുന്ന കാറും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടി വാഹനം ഓടിക്കാൻ കാരണക്കാരിയായതിന് അവന്റെ അമ്മയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അമിതവേഗതയിൽ കാറിലും ബൈക്കിലുമായി സംഘം റോഡിലൂടെ ചീറിപ്പായുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം ഉടൻതന്നെ പൊലീസിൽ അറിയിച്ചത്. വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി റീൽസ് ചിത്രീകരിക്കുന്നതിനിടെ, സമീപത്തുണ്ടായിരുന്ന വിദ്യാർഥികൾക്കിടയിലേക്ക് കാർ ഡ്രിഫ്റ്റ് ചെയ്ത് ഓടിച്ച് വലിയ ഭീഷണിയാണ് ഇവർ സൃഷ്ടിച്ചത്.

Fashion ⏭️

Back to top button