NEWS

ഒരു കിലോഗ്രാമിന് 1 കോടി രൂപയിൽ അധികം വില; വലയിൽ കയറിയാൽ കളയും; 22 കോടി വില വരുന്ന തിമിംഗല ദഹനശിഷ്ടം കിട്ടിയത് കള്ളനോട്ട് കേസിലെ പ്രതിയുടെ ലോക്കറിൽ നിന്ന്


കൊല്ലം ∙ കള്ളനോട്ട് കേസിലെ പ്രതിയുടെ ലോക്കർ റൂമിൽ നിന്നു തിമിംഗല ദഹനശിഷ്ടം (ആംബർഗ്രിസ്) പിടികൂടിയ കേസ് വനം വകുപ്പിനു കൈമാറി. പൊലീസ് പിടികൂടിയ 22 കോടിയിലധികം രൂപ വില വരുന്ന 22.5 കിലോഗ്രാം തിമിംഗല ദഹനശിഷ്ടം വനം വകുപ്പ് ഏറ്റെടുത്തു. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിൽ കൊല്ലം തങ്കശ്ശേരി ഹാർബറിൽ ഹാർബർ എൻജിനീയറിങ് വിഭാഗം മത്സ്യബന്ധന ബോട്ട് ഉടമകൾക്കായി വാടകയ്ക്കു നൽകുന്ന തങ്കശ്ശേരി അഞ്ചാം ബ്ലോക്കിലെ പത്താം നമ്പർ ലോക്കർ റൂമിൽ നിന്നാണു തിമിംഗല ദഹനശിഷ്ടം കണ്ടെത്തിയത്.ഈ റൂം കള്ളനോട്ട് കേസിലെ പ്രതിയായ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര വാടി കല്ലേലിവയലിൽ സിബിയോൺ വാടകയ്ക്ക് എടുത്തിരുന്നതാണ്. സിബിയോൺ രഹസ്യകേന്ദ്രത്തിൽ തിമിംഗല ദഹനശിഷ്ടം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം കള്ളനോട്ട് കേസിൽ അറസ്റ്റിലായപ്പോഴാണു പൊലീസിനു ലഭിച്ചത്. ആംബർഗ്രിസ് കൈവശം വച്ച സംഭവം അഞ്ചൽ റേഞ്ച് ഓഫിസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചെന്നൈയിലെ ലാബിലേക്ക് തിമിംഗല ദഹനശിഷ്ടം അയയ്ക്കാനായി കോടതിയുടെ അനുമതി വാങ്ങും. ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. ആംബർഗ്രിസ് കേസിൽ മറ്റുള്ളവർക്ക് പങ്കുണ്ടുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്.വനം വകുപ്പിനും കടമ്പകൾ ഏറെ നിലവിൽ വനം വകുപ്പ് ഏറ്റെടുത്ത തിമിംഗല ദഹനശിഷ്ടം വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ബയോടെക്നോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ വിവിധ തലങ്ങളിൽ നടത്തുന്ന പരിശോധനകൾക്കു ശേഷമാണ്, പിടികൂടിയതു തിമിംഗല ദഹനശിഷ്ടമാണെന്ന് ഔദ്യോഗികമായി ഉറപ്പാക്കാൻ സാധിക്കുക. തിമിംഗല ദഹനശിഷ്ടത്തിന്റെ ക്വാളിറ്റിയും ഇതിനുശേഷം മാത്രമേ കണ്ടെത്താൻ സാധിക്കൂവെന്ന് ഉദ്യോഗസ്ഥർ‌ പറഞ്ഞു.


Fashion ⏭️

Back to top button