മാസ് ലുക്കിൽ ഭൗമയിൽ സാഗർ സൂര്യ

ഒട്ടേറെ പുതുമകളുമായി റെജിൻ എസ് ബാബുസംവിധാനം ചെയ്യുന്ന ‘ഭൗമ’എന്ന ചിത്രത്തിൽ സാഗർ സൂര്യ എത്തുന്നത് ജേക്കബ് എന്ന കഥാപാത്രമായി. മാസ് ലുക്കിൽ ആണ് കഥാപാത്രം. വിനീത് , ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നവംബർ 12ന് തിയേറ്ററുകളിലെത്തും.
ഭാവന റിലീസാണ് കേരളത്തിൽ വിതരണം. രേവതി ശർമ്മ, അദിതി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി നീണ്ട താരനിരയുണ്ട്. ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ ആണ് നിർമ്മാണം.
ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിംഗ്: സൂരജ് ഇ.എസ്, സംഗീതം: ക്രിസ്റ്റോ സേവ്യർ, എക്സി.പ്രൊഡ്യൂസർ: ഡാനിഷ് കെ.എ, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്ജ്, പ്രൊഡക്ഷൻ ഡിസൈനർ: അപ്പുണ്ണി സജൻ, കഥ: ഡോണി കടമ്മനിട്ട, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, ഫൈനൽ മിക്സ്: എം.ആർ രാജാകൃഷ്ണൻ, പി.ആർ. ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
Business ⏭️




