BUSINESS

വില തന്നെയാണ് കാര്യം; റഷ്യയ്ക്ക് ബൈ, രാജകീയമായി ഗൾഫ് എണ്ണയിലേക്ക് ഇന്ത്യയുടെ തിരിച്ചു വരവ്, ഇത് പ്രാക്ടിക്കൽ ഗെയിം


ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി കുറയുകയും, ​ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വാങ്ങൽ വർധിക്കുകയും ചെയ്യുകയാണ്. നാളുകളായി റഷ്യൻ ക്രൂഡ് വൻ ഡിസ്കൗണ്ടിൽ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നെങ്കിലും, ക്രമേണ വിലയിലെ ആ ആകർഷണം കുറഞ്ഞു വന്നു എന്ന ഒരു ഘടകവും ഇതിന് പിന്നിലുണ്ട്. നിലവിൽ എവിടെ നിന്നാണോ കുറഞ്ഞ വിലയിൽ എണ്ണ ലഭിക്കുന്നത്, അത് കൂടുതലായി വാങ്ങുക എന്ന പ്രായോ​ഗിക മാർ​ഗമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. അതായത് വില, അതു മാത്രമാണ് കാര്യം. ഇങ്ങനെ വരുമ്പോൾ ഇന്ത്യയ്ക്ക് പരമ്പരാ​ഗതമായി ക്രൂഡ് നൽകി വന്നിരുന്ന ​ഗൾഫ് രാജ്യങ്ങൾ വീണ്ടും റഷ്യയുടെ സ്ഥാനത്തേക്ക് കയറുകയാണ്.കുറയുന്ന റഷ്യൻ ക്രൂഡ് ഡിസ്കൗണ്ട്റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, 2026 ജൂലൈ അവസാനത്തോടെ ഇന്ത്യയിലെത്തിയ റഷ്യൻ ക്രൂഡിന്, ആ​ഗോള ബ്രെന്റ് ബെഞ്ച്മാർക്ക് നിരക്കിനേക്കാൾ ബാരലിന് വെറും 1 മുതൽ 2 ഡോളർ വരെ മാത്രമായിരുന്നു ഡിസ്കൗണ്ട് ലഭിച്ചത്. ജൂലൈ ആദ്യം ഈ കിഴിവ് 10 ഡോളറിലധികമായിരുന്നു. മിഡിൽ ഈസ്റ്റിലെ വിതരണം സംബന്ധിച്ച മാറ്റങ്ങളും, ഇന്ത്യൻ റിഫൈനറികളുടെ ഡിമാൻഡിലെ മാറ്റങ്ങളുമാണ് വിലയിൽ ഈ വ്യത്യാസത്തിന് കാരണമായത്.2022ൽ റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയതിന് ശേഷം വർഷങ്ങളോളം ഇന്ത്യയ്ക്ക് വലിയ ഡിസ്കൗണ്ടിലാണ് റഷ്യൻ ക്രൂഡ് ലഭിച്ചിരുന്നത്. ഇക്കാലയളവിലെല്ലാം മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞു നിന്നു. എന്നാൽ പൂർണമായും ​ഗൾഫ് രാജ്യങ്ങളെ കൈവെടിയാൻ ഇന്ത്യ അക്കാലത്തും തയ്യാറായിട്ടില്ല.ചില കണക്കുകൾഉദാഹരണത്തിനായി ചില കണക്കുകൾ ഇവിടെ പരിശോധിക്കാം. ഒരു ബാരൽ അസംസ്കൃത എണ്ണയുടെ ബെഞ്ച്മാർക്ക് വില 100 ഡോളറാണെന്ന് കരുതുക. 10 ഡോളർ വിലക്കിഴിവുണ്ടെങ്കിൽ എണ്ണയുടെ വില 90 ഡോളറായിരിക്കും. 2 ഡോളർ വിലക്കിഴിവുണ്ടെങ്കിൽ നിരക്ക് 98 ഡോളർ എന്ന നിലയിലുമായിരിക്കും.അതായത്, മറ്റ് ചെലവുകൾ ഒരുപോലെയാണെങ്കിൽ, ബാരലിന് 8 ഡോളറിന്റെ അധിക ചെലവാണ് 2 ഡോളർ ഡിസ്കൗണ്ടിൽ ഇറക്കുമതി നടത്തുമ്പോൾ ഉണ്ടാവുന്നത്. ഇത്തരത്തിൽ ഡിസ്കൗണ്ട് കുറയുമ്പോൾ റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ സാമ്പത്തിക നേട്ടം വേഗത്തിൽ കുറയാമെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.ആകർഷകമാകുന്ന ​ഗൾഫ് ക്രൂഡ്മിഡിൽ ഈസ്റ്റിലെ വിതരണ സാഹചര്യം മെച്ചപ്പെടുകയും, ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണ ലഭ്യത വർധിക്കുകയും ചെയ്താൽ ഇന്ത്യൻ റിഫൈനറികൾക്ക് കൂടുതൽ ഓപ്ഷനുകൾ ലഭിക്കും. ഇന്ത്യയോട് ഭൂമിശാസ്ത്രപരമായി അടുത്തുള്ള ​ഗൾഫ് രാജ്യങ്ങളിൽ നിന്ന് എണ്ണ എത്തിക്കുമ്പോൾ ഗതാഗത ചെലവും, യാത്രാസമയവും ചില സാഹചര്യങ്ങളിൽ കുറയാം. എന്നാൽ ഇത് എണ്ണയുടെ ഗ്രേഡ്, കരാർ വ്യവസ്ഥകൾ, കപ്പൽ നിരക്ക്, സപ്ലൈ റൂട്ട് എന്നിവയെ ആശ്രയിച്ചിരിക്കും.ഇക്കാരണത്താൽ ഇന്ത്യൻ റിഫൈനറികൾ റഷ്യൻ എണ്ണ പൂർണമായി ഉപേക്ഷിക്കണമെന്നില്ല. വിലക്കിഴിവ് ആകർഷകമാണെങ്കിൽ റഷ്യയിൽനിന്ന് വാങ്ങൽ തുടരാം. മറ്റ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ലാഭകരമായ ഓഫർ ലഭിച്ചാൽ അവിടേക്ക് മാറുകയും ചെയ്യാം. ഇത്തരത്തിൽ ഫ്ലെക്സിബിളായ സമീപനമാണ് ഇന്ത്യ നിലവിൽ സ്വീകരിക്കുന്നത്.ഇറാൻ ക്രൂഡിന്റെ വരവ് കുറഞ്ഞതോടെ ചൈന കൂടുതൽ റഷ്യൻ ഇന്ധന ഇറക്കുമതി നടത്തുന്നതും, യു.എസ് വിലക്ക് സംബന്ധിച്ച ആശങ്കകളും ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് മിഡിൽ ഈസ്റ്റ് ക്രൂഡ് കൂടുതൽ പ്രിയപ്പെട്ടതാക്കുന്നുമുണ്ട്.സാധാരണക്കാരെ ബാധിക്കുമോ?റഷ്യൻ എണ്ണയുടെ ഡിസ്കൗണ്ട് കുറയുന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവിൽ സമ്മർദ്ദമുണ്ടാക്കാം. എന്നാൽ ഇതു കൊണ്ടു മാത്രം രാജ്യത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഉടൻ വർധിക്കുമെന്ന് ഉറപ്പിക്കാനാവില്ല. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, രൂപ–ഡോളർ വിനിമയ നിരക്ക്, എണ്ണക്കമ്പനികളുടെ ചെലവ്, നികുതികൾ, ആഭ്യന്തര വിലനിർണയ നയങ്ങൾ എന്നിവയും ഇന്ധനവിലയെ സ്വാധീനിക്കുന്നു.ഇന്ത്യയെ സംബന്ധിച്ച്, ഏറ്റവും വിലകുറഞ്ഞ എണ്ണ ലഭിക്കുന്ന ഉറവിടം ഏതാണ് എന്നത് മാത്രമല്ല നോക്കേണ്ടത്. ഗതാഗതവും, മറ്റ് ചെലവുകളും ഉൾപ്പെടുത്തി എണ്ണ ഇന്ത്യയിലെത്തിക്കുന്നതിന്റെ മൊത്തം ചെലവാണ് പ്രധാനം. റഷ്യൻ എണ്ണയുടെ ഡിസ്കൗണ്ട് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഈ കണക്കുകൂട്ടൽ ഇന്ത്യൻ റിഫൈനറികൾക്ക് കൂടുതൽ നിർണായകമാകുന്ന സാഹചര്യമാണ് നിലവിലേത്.


Read News

Back to top button