BUSINESS
പ്രിയദര്‍ശിനിക്ക് പിന്നാലെ വിജ്ഞാന ദര്‍ശിനി, വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കെഎസ്ആര്‍ടിസി പഠനയാത്ര

KSRTC Budget Tours: സംസ്ഥാനത്തെ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഏറ്റവും കുറഞ്ഞ ചെലവില്‍ പഠനയാത്രകളൊരുക്കാന് കെഎസ്ആര്‍ടിസി വിജ്ഞാന ദര്‍ശിനി ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ മേല്‍നോട്ടത്തില്‍ വ്യാവസായിക സന്ദര്‍ശനങ്ങള്‍ (Industrial Visits), ഇക്കോ-ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ക്രമീകരിക്കുന്ന ഈ യാത്രാ പദ്ധതിയിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ബുക്കിംഗ് നടത്താം. ക്ലാസ് മുറികളിലെ പുസ്തകത്താളുകള്‍ക്കപ്പുറം ചരിത്രവും, പ്രകൃതിയും തൊട്ടറിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവസരമാണ് പൊതു ഗതാഗത സംവിധാനം ഒരുക്കുന്നത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര സാധ്യമാക്കിയ കേരള സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതിക്കു ശേഷം കെ.എസ്.ആര്.ടി.സി നടത്തുന്ന വന്‍ നീക്കമാണ് വിജ്ഞാന ദര്‍ശിനി.പദ്ധതിയുടെ ലക്ഷ്യവും പ്രത്യേകതകളുംപുസ്തകങ്ങളിലൂടെയുള്ള അറിവുകള്‍ക്കപ്പുറം ചരിത്രം, ശാസ്ത്രം, പരിസ്ഥിതി, വ്യവസായം, വന്യജീവി സംരക്ഷണം തുടങ്ങിയ മേഖലകളെ നേരിട്ട് കണ്ട് മനസിലാക്കാന്‍ ഈ പദ്ധതി സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവിലാണ് കെഎസ്ആര്‍ടിസി ഈ പഠനയാത്ര സംഘടിപ്പിക്കുന്നത്.ആവശ്യാനുസരണമുള്ള പാക്കേജുകളാണ് എടുത്തുപറയേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്‍ഗണനകളും, ആവശ്യങ്ങളും പരിഗണിച്ച് വ്യാവസായിക സന്ദര്‍ശനങ്ങള്‍ (Industrial Visits) ഉള്‍പ്പെടെയുള്ള യാത്രകള്‍ ക്രമീകരിക്കാം. ഈ പദ്ധതിക്കായി കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളാണ് സര്‍വീസ് നടത്തുന്നത്.പ്രധാന കേന്ദ്രങ്ങളും ആകര്ഷണങ്ങളുംതിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച പദ്ധതി മറ്റു ജില്ലകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ പദ്ധതിയില്‍ ലഭ്യമായ പ്രധാന യാത്രാ ലക്ഷ്യങ്ങള്‍ താഴെ നല്കുന്നു; പൊന്മുടി: പ്രകൃതിഭംഗിയും മലയോര കാഴ്ചകളും ആസ്വദിക്കാന്‍ അനുയോജ്യമായ കേന്ദ്രം. കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം: ആനകളുടെ സംരക്ഷണവും വന്യജീവി പരിചരണവും അടുത്തറിയാനുള്ള അവസരം. നെയ്യാര്‍ ഡാം: ജലസംഭരണിയും അനുബന്ധ വിനോദസഞ്ചാര കാഴ്ചകളും. പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന്: സസ്യശാസ്ത്രപരമായ പഠനങ്ങള്‍ക്കും പ്രകൃതിനിരീക്ഷണത്തിനും ഉതകുന്ന കേന്ദ്രം. വിതുര ജേഴ്സി ഫാം: ക്ഷീരമേഖലയെക്കുറിച്ചും മൃഗസംരക്ഷണത്തെക്കുറിച്ചും നേരിട്ട് പഠിക്കാനുള്ള സൗകര്യം. മ്യൂസിയം, പ്ലാനറ്റേറിയം: ചരിത്രവും വാനശാസ്ത്ര- ശാസ്ത്ര കൗതുകങ്ങളും മനസിലാക്കാന്‍ തലസ്ഥാനത്തെ മ്യൂസിയവും പ്രിയദര്‍ശിനി പ്ലാനറ്റേറിയവും.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ഒരു ബസില്‍ ഒരേസമയം 36 വിദ്യാര്‍ത്ഥികള്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. മലയോര മേഖലകളായ പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക കെ.എസ്.ആര്.ടി.സി ബസുകളാണ് ഉപയോഗിക്കുന്നത്. സ്കൂളുകള്‍, കോളേജുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഈ പാക്കേജ് വഴി യാത്രാ ക്രമീകരണങ്ങള്‍ നടത്താന്‍ സാധിക്കുക. മറ്റുള്ളവര്‍ക്ക് ഈ പാക്കേജുകള്‍ ലഭിക്കില്ല.ബുക്കിംഗും, കോണ്ടാക്റ്റ് നമ്പറുകളുംയാത്രാ പാക്കേജുകള്‍ ബുക്ക് ചെയ്യുന്നതിനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി അതത് ജില്ലാ ബജറ്റ് ടൂറിസം സെല്‍ കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്. തിരുവനന്തപുരം നോര്‍ത്ത്: 88619378 തിരുവനന്തപുരം സൗത്ത്: 88938522 കൊല്ലം: 88938523 പത്തനംതിട്ട: 88938524 ആലപ്പുഴ: 88938525 കോട്ടയം: 88938526 ഇടുക്കി: 88938527 എറണാകുളം: 88938528 തൃശ്ശൂര്‍: 88938529 പാലക്കാട്: 88938530 മലപ്പുറം: 88938531 കോഴിക്കോട്: 88938532 വയനാട്: 88938533 കണ്ണൂര്‍ & കാസര്‍ഗോഡ്: 88938534(നിലവില്‍ ലഭ്യമായ വിവരങ്ങളും, റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണു മുകളില്‍ നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കെ.എസ്.ആര്.ടി.സി ഡിപ്പോയുമായി ബന്ധപ്പെടുക.)
Read News




