NEWS

പാർട്ടിയുമായി ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനം എടുത്താൽ ഒരുഘട്ടം കഴിഞ്ഞ് കൈവിട്ടുപോകും: എം എം ഹസൻ

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയും യു.ഡി.എഫ് ഗവൺമെന്റും തമ്മിൽ ഏകോപനമുണ്ടാകണമെന്ന് മുതി‌ർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായ എം.എം.ഹസൻ. ​ പാർട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് ഹസൻ ചൂണ്ടിക്കാട്ടി,​ ഇത്തരം ചർച്കകൾ ഇല്ലാത്തത് പാർട്ടിയുടെ ദൗർബല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൗമുദി ടിവിയുടെ സ്ട്രെയ്റ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരി‌ക്കുകയായിരുന്നു അദ്ദേഹം.

എം.എം. ഹസൻ

പാർട്ടിക്കകത്ത് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്താൽ ഒരു ഘട്ടം കഴിയുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പണ്ട് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ തീരുമാനങ്ങളിൽ പങ്കാളിത്തവും കൂടിയാലോചനയും കുറഞ്ഞപ്പോൾ പാർട്ടിയിലുണ്ടായ പ്രതിസന്ധികളെ കുറിച്ചും ഹസൻ ഓർമ്മിപ്പിച്ചു. സർക്കാരിന്റെ തീരുമാനങ്ങളിൽ പാർട്ടി നേതാക്കൾക്ക് ഒരു സെൻസ് ഓഫ് ഇൻവോൾവ്മെന്റ് ഉണ്ടാകണമെങ്കിൽ കൃത്യമായ ആശയവിനിമയം ആവശ്യമാണെന്നും ഹസൻ ചൂണ്ടിക്കാട്ടി. പാർട്ടിയും സർക്കാരും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാൻ ഒരു പാർട്ടി- സർക്കാർ ഏകോപന സമിതി ‘ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വഴി തടഞ്ഞുള്ള സമര രീതി വേണ്ടെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അഭിപ്രായത്തോട് താൻ പൂർണമായും യോജിക്കുന്നുവെന്നും ഹസൻ വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഇതിനായി നിയമം കൊണ്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്രട്ടേറിയറ്റിനു മുന്നിലെ സമര രീതിയും ഉപേക്ഷിക്കണമെന്ന് ഹസ്സൻ പറഞ്ഞു. ഇതിനായി ഉപവാസ സമരം നടത്തിയിരുന്നു.ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരങ്ങളുടെ കാലം കഴിഞ്ഞു. പുത്തരിക്കണ്ടം സമര വേദിയാക്കാൻ. വി.ഡി.സതീശൻ സർക്കാ‌ർ മുൻകൈയെടുക്കണം.വ ഴി ത‌ടഞ്ഞുള്ള സമരം അപരിഷ്കൃതമായി മാറിയെന്നും ഹസൻ കൂട്ടിച്ചേർത്തു.

English Summary

Senior Congress leader M.M. Hassan emphasized the need for improved coordination between the party and the UDF government, advocating for internal consultations and a dedicated coordination committee. He also agreed that road-blocking protests are outdated and should be abandoned, suggesting alternative venues and a law against such public disruptions.

Read News ⏭️

Back to top button