FASHION

ഒറ്റത്തവണ ഉപയോഗിച്ചാൽ നര ഒരിക്കലും വരില്ല; വീട്ടിൽ തയ്യാറാക്കാവുന്ന ഡൈ പൗഡർ പരീക്ഷിക്കൂ, ഇരട്ടിഫലം ഉറപ്പ്

പ്രതീകാത്മക ചിത്രം

ഈ കാലഘട്ടത്തിൽ പലരും നേരിടുന്ന പ്രധാനപ്രശ്‌നമാണ് നര. ഇത് മറയ്ക്കാൻ മാർക്കറ്റിൽ കിട്ടുന്ന കെമിക്കലുകൾ നിറഞ്ഞ ഡെെ ഉപയോഗിച്ചാലും വിചാരിച്ച ഫലം ലഭിക്കണമെന്നില്ല. പലരും വലിയ പണം ചെലവാക്കി ബ്യൂട്ടിപാർലറുകളിൽ പോയി ട്രീറ്റ്‌മെന്റുകൾ ചെയ്യുന്നു. എന്നാൽ മുടിയുടെ ആരോഗ്യത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത്തരത്തിൽ എളുപ്പത്തിൽ മുടി കറുപ്പിക്കാൻ സഹായിക്കുന്ന ഒരു മാർഗം പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

കരിംജീരകം – 2 ടേബിൾസ്‌പൂൺ

ചായപ്പൊടി – 1 ടേബിൾസ്‌പൂൺ

കാപ്പിപ്പൊടി – 1 ടേബിൾസ്‌പൂൺ

കറിവേപ്പില – 2 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഇരുമ്പ് ചീനച്ചട്ടിയിൽ കരിംജീരകം, ചായപ്പൊടി, കാപ്പിപ്പൊടി എന്നിവയിട്ട് നന്നായി ചൂടാക്കുക. ശേഷം ഇതിലേക്ക് കറിവേപ്പില കൂടിയിട്ട് നന്നായി വറുത്തെടുക്കണം. തണുക്കുമ്പോൾ പൊടിച്ചെടുത്ത് വൃത്തിയുള്ള പാത്രത്തിൽ അടച്ച് സൂക്ഷിക്കുക. ഇത് ഏറെനാൾ കേടുകൂടാതെ സൂക്ഷിക്കാനാകും.

ഉപയോഗിക്കേണ്ട വിധം

നേരത്തേ തയ്യാറാക്കി വച്ച പൊടി രണ്ട് രീതിയിൽ ഉപയോഗിക്കാം. ഒന്ന്, വെളിച്ചെണ്ണയിലോ വെള്ളത്തിലോ യോജിപ്പിച്ച് നരയുള്ള ഭാഗത്ത് പുരട്ടുക. കുളിക്കുമ്പോൾ ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ഏറെനാൾ മുടി നരയ്‌ക്കാതെയിരിക്കും. അല്ലെങ്കിൽ കുളിച്ചശേഷം ഇതേ രീതിയിൽ നരയുള്ള ഭാഗത്ത് പുരട്ടിക്കൊടുക്കുക. പെട്ടെന്ന് നര മാറ്റാൻ ഈ മാർഗം വളരെ നല്ലതാണ്.

(ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന പ്രകൃതിദത്ത മിശ്രിതം നരച്ച മുടി കറുപ്പിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകൾ പരിമിതമാണ്. ഓരോരുത്തരുടെയും മുടിയുടെയും തലയോട്ടിയുടെയും സ്വഭാവം വ്യത്യസ്‌തമായതിനാൽ ഫലങ്ങൾ മാറാം. ഉപയോഗിക്കുന്നതിന് മുമ്പ് അലർജി പരിശോധന നടത്തുക. അസ്വസ്ഥതയോ ചൊറിച്ചിലോ അനുഭവപ്പെട്ടാൽ ഉപയോഗം നിർത്തുക. മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് വിദഗ്‌ദ്ധ ഡോക്‌ടറുടെ നിർദേശം തേടുക.)

English Summary

A homemade hair application using black cumin, tea powder, coffee powder and curry leaves is suggested as a natural way to darken grey hair. The ingredients are roasted, cooled and ground into a powder, which can be mixed with coconut oil or water and applied to grey areas. However, its effectiveness in reversing grey hair is not scientifically established.
RELATED TOPICS: NATURAL GREY HAIR REMEDY, BLACK HAIR HOME REMEDIES, KARINJEERAKAM FOR GREY HAIR, CURRY LEAVES FOR HAIR, NATURAL HAIR BLACKENING TIPS


Health ⏭️

Back to top button