NEWS

വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കുന്നു; കടുത്ത യാത്രാപ്രതിസന്ധിയിൽ പ്രവാസികൾ, ആശങ്കയിൽ മലയാളികളും!


റിയാദ്∙ സൗദി അറേബ്യക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങളെ തുടർന്ന് വിവിധ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയതോടെ സൗദി പ്രവാസികൾ കടുത്ത യാത്രാപ്രതിസന്ധിയിൽ. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ എയർ റിയാദിലേക്കും ജിദ്ദയിലേക്കുമുള്ള സർവീസുകൾ താത്കാലികമായി നിർത്തിവെച്ചതായി അറിയിച്ചു. റിയാദിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയും ജിദ്ദയിലേക്കുള്ളവ നവംബർ 10 വരെയുമാണ് റദ്ദാക്കിയത്. നിലവിലെ സാഹചര്യത്തിൽ മറ്റ് ഇന്ത്യൻ വിമാനക്കമ്പനികളും സമാനമായ നടപടി സ്വീകരിച്ചേക്കുമെന്ന ആശങ്കയിലാണ് സൗദിയിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ.റിയാദിൽ നിന്ന് ഇന്ത്യയിലേക്ക് നവംബർ 12 വരെ ഫ്ലൈനാസിൽ ബുക്ക് ചെയ്തവർക്ക് ദമാം, അൽ ഖസീം വഴി യാത്ര മാറ്റി ക്രമീകരിക്കാനോ ടിക്കറ്റ് ക്യാൻസൽ ചെയ്യാനോ സൗകര്യമുണ്ട്. കൂടാതെ ദമാം, അൽ ഖസീം എന്നിവിടങ്ങളിൽ നിന്ന് റിയാദിലേക്ക് സൗജന്യ ബസ് സർവീസും ലഭ്യമാക്കിയിട്ടുണ്ട്.


Fashion ⏭️

Back to top button