NEWS

വന്യജീവി ആക്രമണം: നഷ്ടപരിഹാരം ഇരട്ടിയാക്കി

തിരുവനന്തപുരം:വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന് വനംവകുപ്പിൻറെ നഷ്ടപരിഹാരം ഇരട്ടിയായി വർദ്ധിപ്പിച്ചു. പുതിയ ഉത്തരവ് പ്രകാരം, കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷയുടെ എണ്ണത്തിലുള്ള നിയന്ത്രണവും പൂർണ്ണമായും ഒഴിവാക്കി. മറ്റുവിളകളിലെ കൃഷിനാശത്തിന് പുറമെ തേങ്ങയ്ക്ക് ഒന്നിന് 15രൂപ നിരക്കിലും, കൊക്കോയ്ക്ക് കിലോഗ്രാമിന് 30രൂപ നിരക്കിലുമാണ് നഷ്ടപരിഹാരം.

Read News ⏭️

Back to top button