NEWS

ഗ്രേറ്റ് മാൻ ഓഫ് ദ യൂണിവേഴ്സ് – ഇന്ത്യ 2026 ദേശീയ പുരുഷ സൗന്ദര്യ–വ്യക്തിത്വ മത്സരത്തിന് കൊച്ചി വേദിയാകും


കൊച്ചി ∙ ഇന്ത്യയിലെ പുരുഷ സൗന്ദര്യ–വ്യക്തിത്വ മത്സരങ്ങൾക്ക് പുതിയൊരു ദിശാബോധം നൽകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഗ്രേറ്റ് മാൻ ഓഫ് ദ യൂണിവേഴ്സ് – ഇന്ത്യ 2026 ദേശീയ മത്സരത്തിന് കൊച്ചി വേദിയാകുന്നു. നവംബർ 28, 29, 30 തീയതികളിലാണ് മത്സരം. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിഭാധനരായ യുവാക്കൾക്ക് ദേശീയതലത്തിൽ തങ്ങളുടെ കഴിവുകളും വ്യക്തിത്വവും അവതരിപ്പിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം.ശാരീരിക സൗന്ദര്യത്തിനും റാംപ് വാക്കിനും അപ്പുറം വ്യക്തിത്വം, ആത്മവിശ്വാസം, ആശയവിനിമയശേഷി, നേതൃത്വപാടവം, സാമൂഹിക ഉത്തരവാദിത്തം, കലാപരമായ കഴിവുകൾ എന്നിവയ്ക്കും പ്രാധാന്യം നൽകുന്ന രീതിയിലാണ് മത്സരം വിഭാവനം ചെയ്തിരിക്കുന്നത്. പരമ്പരാഗത പുരുഷ സൗന്ദര്യ മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായി സമഗ്രമായ വ്യക്തിത്വ വികസനത്തിനും പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹനം നൽകുന്നതായിരിക്കും പരിപാടി.മത്സരത്തിന്റെ ഔദ്യോഗിക ഗ്രൂമിങ് പാർട്ണറായി അതുൽ സുരേഷ്, ഔദ്യോഗിക അവതാരകനായി കെ. ജിജോയ് ചീരൻ, സൗത്ത് ഇന്ത്യ ഡയറക്ടറായി മുഹമ്മദ് നൈസൽ, മുൻ മത്സരാർഥികളുടെ മെന്ററായി എസ്. നസറുദ്ദീൻ സിയാദ് എന്നിവരും പ്രവർത്തിക്കും. സൂര്യാൻഷ് പൃഥ്വിജിത് സിങ് ആണ് മത്സരത്തിന്റെ ഷോ അംബാസഡറും ഷോ ഫേസും. മത്സരത്തിന്റെ ക്രിയേറ്റീവ് വിഭാഗത്തിൽ കൊറിയോഗ്രാഫർ ജൂഡ് ഫെലിക്സ്, ഫൊട്ടോഗ്രാഫർ വസീം ഖാൻ എന്നിവരും പ്രവർത്തിക്കുന്നു. ഔദ്യോഗിക ഡിജെയായി DJ VEEയും മീഡിയ പാർട്ണറായി Dark Production-ഉം സഹകരിക്കുന്നു.


Fashion ⏭️

Back to top button