NEWS
അടവിയിൽ വരുമാനപ്പെരുമഴ; കുട്ടവഞ്ചി സവാരിയിൽ റെക്കോർഡ് വരുമാനം

തണ്ണിത്തോട് ∙ അടവിയിൽ വരുമാനപ്പെരുമഴ. കുട്ടവഞ്ചി സവാരിയിൽ റെക്കോർഡ് വരുമാനവുമായി അടവി ഇക്കോ ടൂറിസം കേന്ദ്രം. മഹാനവമി ദിനത്തിൽ രണ്ടു ലക്ഷത്തിലേറെ രൂപയുടെ ടിക്കറ്റ് വരുമാനം ലഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലും മികച്ച വരുമാനമുണ്ടായി. പൂജവയ്പ് ദിനത്തിൽ ഒരു ലക്ഷത്തിലേറെ രൂപയും വിജയദശമി ദിനമായ ഇന്നലെ മുക്കാൽ ലക്ഷത്തിലേറെ രൂപയും ടിക്കറ്റ് വരുമാനം ലഭിച്ചു.അടവിയിൽ കുട്ടികൾക്കായി ആരംഭിച്ച പെഡൽ ബോട്ടിങ്ങിന് തിരക്കേറുന്നുണ്ട്. സഞ്ചാരികൾക്ക് ഒപ്പമെത്തുന്ന കുട്ടികൾക്കും സമയം ചെലവഴിക്കാൻ ഇതോടെ സൗകര്യമായി.തുടർച്ചയായി അവധി ദിവസങ്ങൾ ലഭിച്ചതോടെ സമീപ ജില്ലകളിൽ നിന്നുൾപ്പെടെ കുടുംബമായെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചു. തുടർച്ചയായ മഴയിൽ കല്ലാർ ജലസമൃദ്ധമായതോടെ കാടിന്റെ കുളിർമയിൽ കുട്ടവഞ്ചി സവാരിക്കായി സഞ്ചാരികളുടെ വരവ് ഏറിയിട്ടുണ്ട്.
Fashion ⏭️




