CINEMA

ഭൗമയുടെ ലോകം എന്ത് ? റിലീസ് നവം. 12ന്

വിനീത് , ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവരെ പ്രധാന കഥാപാത്രമാക്കി റെജിൻ എസ്. ബാബു രചനയും സംവിധാനവും നി‌ർവഹിക്കുന്ന ഭൗമ നവംബർ 12ന് തിയേറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് റിലീസ് . രേവതി ശർമ്മ, അദിതി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി നീണ്ടതാരനിരയുണ്ട് . ഏറെ പ്രേക്ഷക പ്രശംസ നേടിയ ‘പെൻഡുലത്തിനു ശേഷം റെജിൻ ഒരുക്കുന്ന ചിത്രം ഭാവന റിലീസാണ് കേരളത്തിൽ വിതരണം . ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ ആണ് നിർമ്മാണം. ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിംഗ്: സൂരജ് ഇ.എസ്, സംഗീതം: ക്രിസ്റ്റോ സേവ്യർ, എക്സി.പ്രൊഡ്യൂസർ: ഡാനിഷ് കെ.എ, പ്രൊഡക്ഷൻ കൺട്രോളർ: ജോബ് ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ: അപ്പുണ്ണി സജൻ, കഥ: ഡോണി കടമ്മനിട്ട, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, ഫൈനൽ മിക്സ്: എം.ആർ രാജാകൃഷ്ണൻ, പി.ആർ. ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.


Business ⏭️

Back to top button