NEWS

പാറശാലയിൽ  റെയിൽവേ  ട്രാക്കിൽ  മണ്ണിടിഞ്ഞുവീണു; ട്രെയിൻ എൻജിൻ  പാളം  തെറ്റി, നിരവധി ട്രെയിനുകൾ വൈകും

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ എൻജിൻ പാളം തെറ്റി. ബിലാസ്‌പൂർ-തിരുനെൽവേലി എക്‌സ്‌പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയെ തുടർന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മണ്ണിടിഞ്ഞ് വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. എൻജിന്റെ നാല് വീലുകൾ പാലും തെറ്റി. റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. മണ്ണ് നീക്കാൻ ശ്രമം തുടരുകയാണ്. മൂന്ന് ട്രെയിനുകൾ പിടിച്ചിട്ടു.

പിടിച്ചിട്ട ട്രെയിനുകൾ

താംബരം – തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യൽ ട്രെയിൻ (061613), മധുരൈ – പുനലൂർ എക്‌സ്‌പ്രസ് (16729), താംബരം – തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്‌സ്‌പ്രസ് (16121) ).

പുറപ്പെടാൻ വൈകുന്ന ട്രെയിനുകൾ

കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്‌പ്രസ് (16650), നാഗർകോവിൽ – പുനലൂർ പാസഞ്ചർ (56102), തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ ജംഗ്ഷൻ പാസഞ്ചർ (56306), പുനലൂർ – കന്യാകുമാരി പാസഞ്ചർ (56705), തിരുവനന്തപുരം സെൻട്രൽ – താംബരം എക്‌സ്‌പ്രസ് (16122).

English Summary

A train engine derailed after soil fell onto the railway track at Parassala in Thiruvananthapuram district following heavy rain at around 2 am. The Bilaspur–Tirunelveli Express was involved in the incident. No injuries were reported, but four wheels of the engine derailed, disrupting rail traffic. Efforts are underway to clear the soil from the track.
RELATED TOPICS: PARASSALA TRAIN ACCIDENT, TRAIN DERAILMENT KERALA, RAILWAY TRACK LANDSLIDE, BILASPUR TIRUNELVELI EXPRESS, KERALA TRAIN DELAYS

Read News ⏭️

Back to top button