BUSINESS

ടെസ്ലയും സ്‌പേസ് എക്‌സും ലയിപ്പിക്കാന്‍ ഇലോണ്‍ മസ്‌ക്; ലക്ഷ്യമിടുന്നത് 3.5 ട്രില്യണ്‍ ഡോളറിന്റെ വമ്പന്‍ ടെക് കമ്പനി


Tesla- SpaceX News: ഇലോണ്‍ മസ്‌കിന്റെ സ്വപ്ന സാമ്രാജ്യങ്ങളായ ടെസ്ലയും (Tesla) സ്‌പേസ് എക്‌സും (SpaceX) ലയിപ്പിച്ച് 3.5 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ആഗോള ടെക് ഭീമനെ സൃഷ്ടിക്കാന്‍ പ്രാഥമിക നീക്കങ്ങള്‍ തുടങ്ങി. എഐ, റോബോട്ടിക്‌സ്, ചിപ്പ് നിര്‍മ്മാണം എന്നിവ സംയോജിപ്പിക്കുന്ന ഈ ലയനം സാധ്യമായാല്‍ കമ്പനിയിലെ മസ്‌കിന്റെ വോട്ടിംഗ് അധികാരം 58 ശതമാനമായി ഉയരും. വന്‍തോതിലുള്ള മൂലധന ചെലവുകള്‍ മുന്നില്‍നില്‍ക്കെ, ഡിസംബര്‍ 3-ന് നടക്കുന്ന ടെസ്ലയുടെ വാര്‍ഷിക പൊതുയോഗം ഈ നീക്കത്തില്‍ നിര്‍ണായകമാകും.എന്തുകൊണ്ട് മസ്‌ക് ലയനത്തിന് ശ്രമിക്കുന്നുആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), റോബോട്ടിക്‌സ് എന്നീ മേഖലകളില്‍ ടെസ്ലയ്ക്കും സ്പേസ് എക്സിനും സമാനമായ താല്‍പ്പര്യങ്ങളാണുള്ളത്. ഇവ കൂടുതല്‍ മെച്ചപ്പെടുത്താനാണ് പ്രധാനമായും ലയനത്തിന് ശ്രമിക്കുന്നത്. ടെസ്ല ഡ്രൈവറില്ലാ വാഹനങ്ങള്‍ (autonomous driving), റോബോടാക്‌സികള്‍, ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകള്‍ എന്നിവയില്‍ നിക്ഷേപം നടത്തുമ്പോള്‍, സ്‌പേസ് എക്‌സ് തങ്ങളുടെ റോക്കറ്റ് വിക്ഷേപണങ്ങള്‍ക്കും സ്റ്റാര്‍ലിങ്ക് നെറ്റ്വര്‍ക്കിനുമൊപ്പം എഐ കമ്പ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചറിലും വലിയ വിപുലീകരണം നടത്തുന്നു.രണ്ട് കമ്പനികളുടെയും എഞ്ചിനീയറിംഗ് ടീമുകള്‍, മൂലധന വിഹിതം, ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാനിംഗ് എന്നിവയെ ഒറ്റ കമ്പനിക്ക് കീഴില്‍ കൊണ്ടുവരാന്‍ ലയനം സഹായിക്കും. നിലവില്‍ ടെസ്ലയില്‍ 20 ശതമാനത്തോളം മാത്രം വോട്ടിംഗ് അവകാശമുള്ള മസ്‌കിന് ലയനത്തിലൂടെ പുതിയ കമ്പനിയില്‍ ഏകദേശം 57- 58 ശതമാനം വോട്ടിംഗ് അവകാശം ഉറപ്പാക്കാനും കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഇത് കമ്പനികളുടെ മേലുള്ള അദ്ദേഹത്തിന്റെ നിയന്ത്രണം കൂടുതല്‍ ശക്തമാക്കും.ലയനം കൊണ്ടുള്ള നേട്ടംസ്പേസ് എക്സിന്റെ റോക്കറ്റ് വിക്ഷേപണ ബിസിനസ്, സ്റ്റാര്‍ലിങ്ക്, എഐ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സാധ്യതകള്‍ ടെസ്ലയ്ക്ക് പ്രയോജനപ്പെടുത്താം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അപ്പുറത്തേക്ക് വളരാന്‍ ഇത് ടെസ്ലയെ സഹായിക്കും. ടെസ്ലയുടെ മികച്ച നിര്‍മ്മാണ വൈദഗ്ദ്ധ്യം, ബാറ്ററി സാങ്കേതികവിദ്യ, എനര്‍ജി സ്റ്റോറേജ്, ഓട്ടോമേഷന്‍ കഴിവുകള്‍ എന്നിവ സ്പേസ് എക്സിനും വലിയ നേട്ടമാകും.സ്റ്റാര്‍ലിങ്കിന്റെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ശൃംഖലയും, ടെസ്ലയുടെ ഓട്ടോണമസ് മെഷീനുകളും പരസ്പരം പൂരകമായി പ്രവര്‍ത്തിക്കും. ലയനം സാധ്യമായാല്‍ 3.5 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ലോകത്തെ തന്നെ ഏറ്റവും വലിയ ഒരു ടെക് സാമ്രാജ്യമാകും സൃഷ്ടിക്കപ്പെടുക.ലയനത്തിലെ റിസ്‌കുകള്‍എഐ ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപം തുടരുന്നതിനാല്‍ സ്പേസ് എക്സിന് നാലാം പാദത്തില്‍ 35 മുതല്‍ 40 ബില്യണ്‍ ഡോളര്‍ വരെ മൂലധന ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം വലിയ നിക്ഷേപങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ എത്രത്തോളം വരുമാനം നല്‍കും എന്നത് നിലവില്‍ അവ്യക്തമാണ്. ഭാവിയിലെ ഇത്തരം ഭീമമായ മൂലധന ചെലവുകള്‍ കമ്പനിയുടെ ഫ്രീ ക്യാഷ് ഫ്‌ലോയെ പ്രതികൂലമായി ബാധിക്കാം.ഇതിനു പുറമേ സാധ്യതയുള്ള റെഗുലേറ്ററി റിസ്‌കും നടപ്പാക്കല്‍ റിസ്‌കും കാണാതേ പോകരുത്. തികച്ചും വ്യത്യസ്തമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വമ്പന്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ ഒരുമിപ്പിക്കുമ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഇത്രയും വലിയൊരു കുത്തക ടെക് ഭീമന്‍ ഉണ്ടാകുമ്പോള്‍ ഗവണ്‍മെന്റിന്റെയും, റെഗുലേറ്ററി അതോറിറ്റികളുടെയും കര്‍ശന പരിശോധനകള്‍ക്കും നിയമക്കുരുക്കുകള്‍ക്കും സാധ്യത വിദഗ്ധര്‍ കാണുന്നു.ഓഹരിയുടമകള്‍ നേരിടുന്ന വെല്ലുവിളിലാഭം എപ്പോള്‍ ലഭിക്കുമെന്ന് ഉറപ്പില്ലാത്ത അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വലിയ തുകകള്‍ ചെലവാക്കുന്ന സ്പേസ് എക്സിനൊപ്പം ടെസ്ല നിക്ഷേപകര്‍ക്ക് തങ്ങളുടെ പണം നിക്ഷേപിക്കേണ്ടി വരും എന്നതാണ് പ്രധാന വെല്ലുവിളി. ലയനം കൊണ്ടുമാത്രം ഈ വലിയ നിക്ഷേപങ്ങളെല്ലാം പെട്ടെന്ന് ലാഭകരമാകണമെന്നില്ല. പുതിയ കമ്പനിയില്‍ മസ്‌കിന് ഭൂരിപക്ഷ നിയന്ത്രണം ലഭിക്കുന്നത് കോര്‍പ്പറേറ്റ് ഗവേണന്‍സുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇത് മറ്റ് ഓഹരിയുടമകളുടെ മൂല്യത്തെ ബാധിച്ചേക്കാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ലയന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ടെസ്ലയും, സ്‌പേസ് എക്‌സും ഇതിനകം തന്നെ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നാണ് വിവരം. ടെസ്ലയുടെ വാഹനങ്ങള്‍ക്ക, റോബോട്ടുകള്‍ക്കും സ്‌പേസ് എക്‌സിന്റെ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ചിപ്പുകള്‍ നിര്‍മ്മിക്കുന്നതിനായി ടെറാഫാബ് (Terafab) എന്ന പ്രോജക്റ്റില്‍ ഇരു കമ്പനികളും ഇപ്പോള്‍ തന്നെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസംബര്‍ 3 ന് നടക്കാന്‍ പോകുന്ന ടെസ്ലയുടെ വാര്‍ഷിക യോഗത്തില്‍ ഈ ലയന ചര്‍ച്ചകള്‍ സംബന്ധിച്ച കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.


Read News

Back to top button