NEWS
അവധിക്ക് വന്ന കോളജ് വിദ്യാർഥിനി വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട്∙ വടകര ഇരങ്ങൽ റെയിൽവേ ഗേറ്റിനു സമീപം ട്രെയിൻ തട്ടി കോളജ് വിദ്യാർഥിനി മരിച്ചു. ഇരിങ്ങൽ പെരുവയൽ പി.വി.സുജീഷിന്റെയും മഞ്ജുഷയുടെയും മകൾ എസ്.നന്ദന (23) ആണ് മരിച്ചത്. അങ്കമാലി ശ്രീശങ്കര കോളജിലെ ഒന്നാം വർഷ എംഎ ഇംഗ്ലിഷ് വിദ്യാർഥിയായ നന്ദന പൂജാ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്കു പോയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് മരണം. വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Fashion ⏭️




