NEWS

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സ്പാ കേസിലെ പ്രധാന കണ്ണി; പുറത്തുനിന്ന് സ്ത്രീകളെ എത്തിച്ചു, അക്കൗണ്ടിൽ ലക്ഷങ്ങൾ


തിരുവനന്തപുരം∙ കോവളത്തെ സ്പായില്‍ പതിനാറുകാരിയായ ആന്ധ്ര സ്വദേശി ലൈംഗികപീഡനത്തിനിരയായ കേസില്‍ അറസ്റ്റിലായ കോര്‍പറേഷന്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനുരൂപ് സ്പാ ശൃംഖലയിലെ പ്രധാന കണ്ണിയെന്നാണ് പൊലീസ് കണ്ടെത്തല്‍. സംസ്ഥാനത്തിനു പുറത്തു നിന്ന് സ്ത്രീകളെ കൊണ്ട് വരുന്നതില്‍ അനുരൂപിനുള്ള പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പല സ്പാകളുടെയും നടത്തിപ്പില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നാണു പൊലീസിന്റെ നിഗമനം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്ന ജോലി വഴി ലഭിച്ച ബന്ധങ്ങള്‍ വഴിയാണ് ഇയാള്‍ സ്പാ ബിസിനസിലേക്ക് എത്തിയത്. മുന്‍പ് വിഴിഞ്ഞത്തു ജോലി ചെയ്യുന്ന സമയത്തും ഇയാള്‍ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തിരുമല, തിരുവല്ലം എന്നിവിടങ്ങളിലേക്കു മാറ്റി. ഇപ്പോള്‍ ഉള്ളൂര്‍ സോണല്‍ ഓഫിസിലാണു ജോലി ചെയ്യുന്നത്. അനുരൂപിന്റെ നാലു ബാങ്ക് അക്കൗണ്ടുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ അസ്വാഭാവിക പണമിടപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഉള്ളൂര്‍ സോണല്‍ ഓഫിസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ച ശേഷമാണ് അനുരൂപ് സ്പാ നടത്തിപ്പില്‍ പങ്കാളിയാകുന്നതെന്നാണു പൊലീസ് കണ്ടെത്തല്‍. 


Fashion ⏭️

Back to top button