NEWS
സംസ്ഥാനത്ത് കനത്ത മഴ, തിരുവനന്തപുരത്ത് നദികളിൽ ജലനിരപ്പ് ഉയരുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം ∙ കേരളത്തിൽ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. വരുന്ന മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശക്തമായ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.അതേസമയം തലസ്ഥാന ജില്ലയിൽ രാത്രി മഴ ശക്തമായി തുടരുകയാണ്. വിതുര പൊൻമുടി മേഖലയിലാണ് ശക്തമായ മഴ. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് കലക്ടർ അഞ്ജു കെ.എസ് അറിയിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാലാണ് ഷട്ടർ ഉയർത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നേരത്തേ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
Fashion ⏭️



