NEWS

‘നുണകൾ പറഞ്ഞു മടുത്തു; ചുറ്റിക്കറങ്ങിയിട്ടു വരാം’: രാഹുലിന്റെ വിയറ്റ്നാം യാത്രയെ പരിഹസിച്ച് ബിജെപി


ന്യൂഡൽഹി∙ എസ്ഐആർ ക്രമക്കേടുകൾ ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശയാത്ര പോയെന്ന് ആരോപിച്ചു പരിഹാസവുമായി ബിജെപി. നുണകൾ പ്രചരിപ്പിച്ച ശേഷം വിശ്രമിക്കാനായാണ് രാഹുൽ വിയറ്റ്നാമിലേക്ക് പോയതെന്ന് ബിജെപി എക്സിൽ കുറിച്ചു. രാഹുൽ ഗാന്ധി വിമാനത്തിനുള്ളിലിരിക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ് ബിജെപിയുടെ പരിഹാസം.‘‘നുണകൾ പറഞ്ഞു മടുത്തു. കുറച്ചുദിവസം വിയറ്റ്നാമിലൊക്കെ പോയി ചുറ്റിക്കറങ്ങിയിട്ടു വരാം. ഇതാര് അറിയാൻ’’– എന്നാണ് ബിജെപി പോസ്റ്റിൽ കുറിച്ചത്. എന്നാൽ ബിജെപി പുറത്തുവിട്ട വിഡിയോയുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.


Fashion ⏭️

Back to top button