NEWS
‘നയതന്ത്രത്തിന് അപ്പുറമാണ് ഈ ബന്ധം, തകർക്കാനാവില്ല ഈ സ്നേഹം’: ദുബായ് ഭരണാധികാരിയുടെ വാക്കുകൾ ഏറ്റെടുത്ത് ഗൾഫ് ലോകം

ദുബായ്∙ അറബ് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരവും സഹോദരതുല്യവുമായ ബന്ധം കൂടുതൽ ദൃഢമാക്കണമെന്ന് ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പുതിയ പുസ്തകമായ ‘ദ് ലെറ്റേഴ്സി’ലെ കുറിപ്പുകളിലൂടെയാണ് ഗൾഫ് മേഖലയുടെ ഐക്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവച്ചത്.സാമൂഹമാധ്യമത്തിലൂടെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഭിന്നത വിതയ്ക്കാൻ ശ്രമിക്കുന്നവർക്ക് അതിന് സാധിക്കില്ലെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായോ ചരിത്രപരമായോ ഉള്ള യാഥാർഥ്യങ്ങളെ മാറ്റിമറിക്കാൻ ഡിജിറ്റൽ പ്രചാരണങ്ങൾക്ക് കഴിയില്ല. രാഷ്ട്രങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നത് രക്തബന്ധത്തിലും പങ്കുവയ്ക്കപ്പെട്ട ചരിത്രത്തിലുമാണ്. നയതന്ത്ര കരാറുകൾക്ക് അപ്പുറം തലമുറകളായി കെട്ടിപ്പടുത്ത സ്നേഹവും വിശ്വാസവുമാണ് ഗൾഫ് ഐക്യത്തിന്റെ അടിത്തറ.അതേസമയം, ഗൾഫ് ജനതയെ ഭിന്നിപ്പിക്കാനുള്ള ഇടുങ്ങിയ തന്ത്രങ്ങളെയും നിഗൂഢ അജണ്ടകളെയും പ്രതിരോധിക്കണമെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാനവും ഐക്യവും പൊതുസ്വഭാവവും ശക്തിപ്പെടുത്തുന്നതാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് അഭിപ്രായപ്പെട്ടു.
Fashion ⏭️




