NEWS

അതിരപ്പിള്ളിയിൽ വൻ തിരക്ക്; വലഞ്ഞ് സഞ്ചാരികൾ: വാഹന പാർക്കിങ്ങിന് ഇടമില്ല


അതിരപ്പിള്ളി ∙ വിനോദസഞ്ചാര കേന്ദ്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സഞ്ചാരികളുടെ തിരക്ക്. വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലാതെ യാത്രക്കാർ നെട്ടോട്ടമോടി. രാവിലെ മുതൽ ഇവിടെ വൻ തിരക്കായിരുന്നു. ഗതാഗതം നിയന്ത്രിക്കാൻ വേണ്ടത്ര ജീവനക്കാർ ഇല്ലാതിരുന്നതും വാഹനം പാർക്ക് ചെയ്യാൻ ഗ്രൗണ്ടിൽ സൗകര്യങ്ങൾ കുറഞ്ഞതും സന്ദർശകരെ ദുരിതത്തിലാക്കി.പ്രവേശനകവാടം ജംക്‌ഷൻ മുതൽ വാഴച്ചാൽ വിനോദകേന്ദ്രം വരെയും ചാലക്കുടി ഭാഗത്തേക്ക് കണ്ണൻകുഴി പാലം വരെയുമുള്ള രണ്ടര കിലോമീറ്റർ ഭാഗത്ത് റോഡരികിലും വാഹനങ്ങൾ പാർക്ക് ചെയ്തു. വൈകിട്ട് മഴയും തിരക്കും വിനോദകേന്ദ്രം ജംക്‌ഷനിൽ ഗതാഗത സ്തംഭനത്തിന് വഴിയൊരുക്കി. അവധി ദിവസങ്ങളിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ വനംജീവനക്കാരെ ഏർപ്പെടുത്തുന്നില്ല.


Fashion ⏭️

Back to top button