HEALTH

മരുന്ന് ക്ഷാമത്തിന് പരിഹാരം കാണാൻ നിർദ്ദേശം; സ്റ്റോക്ക് വിവരങ്ങൾ ഒ.പി. ഡോക്ടർമാർക്ക് നൽകണം | Govt Moves To Fix Medicine Shortage; Stock Details Must For OP Doctors


തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിന് പരിഹാരം കാണാൻ ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം. ആശുപത്രികളിൽ ലഭ്യമായ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് വിവരങ്ങൾ ഇനി മുതൽ ഒ.പി. ഡോക്ടർമാർക്ക് കൃത്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് ഔദ്യോഗിക സർക്കുലർ പുറത്തിറങ്ങി. ഡോക്ടർമാർ എഴുതി നൽകുന്ന കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക് പേരുകൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്നും പുതിയ ഉത്തരവിലുണ്ട്. ഇതിലൂടെ പുറത്തുനിന്നും മരുന്ന് വാങ്ങേണ്ടി വരുന്ന രോഗികളുടെ ഭാരം കുറക്കാനും, ആശുപത്രി സ്റ്റോറുകളിൽ ലഭ്യമായ മരുന്നുകൾ മാത്രം നിർദ്ദേശിക്കണമെന്ന് ഉറപ്പാക്കാനും സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷമാണെന്ന വ്യാപക പരാതികൾക്കിടയിലാണ് ഈ സുപ്രധാന നടപടി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ഈ വിഷയം ഗൗരവമായി ചർച്ചയായിരുന്നു. മരുന്ന് ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ലാബ് പരിശോധനകൾ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും സർക്കുലർ ലക്ഷ്യമിടുന്നുണ്ട്. രോഗികൾക്ക് മികച്ച ചികിത്സയും സേവനങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ഇടപെടൽ. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഇല്ലെന്നും എന്നാൽ ചില മരുന്നുകളിൽ കുറവുണ്ടെന്നതാണ് വസ്തുതയെന്ന് കഴിഞ്ഞ മാസം ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞിരുന്നു. മരുന്ന് വിതരണ കമ്പനികൾക്കെതിരെ കർശന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി വലിയ രീതിയിൽ അഴിമതി കാണിച്ച ചില മരുന്ന് കമ്പനികളുണ്ട്. അത്തരം കമ്പനികളുടെ കൈയിൽ നിന്ന് ഇനി മരുന്ന് വാങ്ങില്ലെന്ന നിലപാടിലാണ് സർക്കാരെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മ​രു​ന്ന് വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​മ്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും മ​രു​ന്നു​ക​ൾ കു​റ​വു​ണ്ടെ​ങ്കി​ൽ അ​ത് കാ​രു​ണ്യ​വ​ഴി ലോ​ക്ക​ൽ പ​ർ​ച്ചേ​സ് ന​ട​ത്താ​നും എ​ല്ലാ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്കും നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​രുന്നു. തെ​ര​ഞ്ഞെ​ടു​പ്പു കാ​ര​ണം പ​ർ​ച്ചേ​സ് ഓ​ർ​ഡ​ർ ന​ൽ​കു​ന്ന​ത് വൈ​കി​യ​തും പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​വു​മാ​ണ് നി​ല​വി​ൽ ചി​ല മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​ത്തെ ബാ​ധി​ച്ചത്.കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് സാ​ധാ​ര​ണ ഏ​പ്രി​ലി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മെ​യ് മാ​സ​ത്തോ​ടെ പ​ർ​ച്ചേ​സ് ഓ​ർ​ഡ​റു​ക​ൾ ന​ൽ​കു​ന്ന​താ​ണ് പ​തി​വ്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം കാ​ര​ണം ഏ​പ്രി​ൽ പ​ർ​ച്ചേ​സ് ഓ​ർ​ഡ​ർ ന​ൽ​കി​യി​ല്ല.തു​ട​ർ​ന്ന് പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ന് എ​ത്തി​യ ശേ​ഷ​മാ​ണ് ഈ ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ലെ 855 എ​ണ്ണ​ത്തി​ൽ 664 എ​ണ്ണ​ത്തി​ന് പ​ർ​ച്ചേ​സ് ഓ​ർ​ഡ​ർ ന​ൽ​കി ക​ഴി​ഞ്ഞു. പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും 530 മ​രു​ന്നു​ക​ൾ ഇ​തി​നോ​ട​കം സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ചു ക​ഴി​ഞ്ഞു. സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ മ​രു​ന്നു​ക​ളെ​ല്ലാം കൂ​ടു​ത​ലാ​യി എ​ത്തും. ബാ​ക്കി​യു​ള്ള 191 ഇ​ന​ങ്ങ​ൾ​ക്കാ​യി വീ​ണ്ടും ടെ​ൻ​ഡ​ർ വി​ളി​ച്ചി​ട്ടു​ണ്ട്. ന​ട​പ​ടി​ക​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലു​മാ​ണെ​ന്നും മ​ന്ത്രി കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.


Life Style ⏭️

Back to top button