BUSINESS
ശമ്പള നിര്‍ണ്ണയത്തില്‍ തെറ്റുപറ്റിയാലും പണം തിരിച്ചുപിടിക്കില്ല; 70 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്ക് ആശ്വാസമായി പുതിയ പെന്ഷന് ചട്ടം

Pension Updates: 70 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും വമ്പന്‍ ആശ്വാസമായി പുതിയ പെന്ഷന് നിയമം. ഇനി മുതല്‍ ജീവനക്കാര്‍ വിരമിക്കുന്നതിന് നാല് വര്‍ഷം മുമ്പ് തന്നെ പെന്ഷന് രേഖകളുടെ പരിശോധന ആരംഭിക്കും. കൂടാതെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ശമ്പള നിര്‍ണ്ണയത്തിലെ (Pay Fixation) പിഴവുകള്‍ക്ക് ജീവനക്കാരില്‍ നിന്ന് ഇനി പണം തിരിച്ചുപിടിക്കില്ല (Recovery) എന്ന സുപ്രധാന നിര്‍ദ്ദേശവും ധനകാര്യ മന്ത്രാലയം പുറത്തിറക്കി.സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്ദേശംജീവനക്കാരുടെ സര്‍വീസ് റെക്കോര്‍ഡുകള്‍, ശമ്പള നിര്‍ണ്ണയ വിശദാംശങ്ങള്‍ (Pay Fixation), പെന്ഷന് വിവരങ്ങള്‍ എന്നിവ റിട്ടയര്‍മെന്റിന് നാല് വര്‍ഷം മുമ്പ് തന്നെ വിശദമായി പരിശോധിച്ച് തുടങ്ങാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എക്സ്പെന്‍ഡിച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് (Expenditure Department) എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്കി.നടപടിക്കു പിന്നിലെ കാരണംവിരമിക്കുന്ന അവസാന നിമിഷങ്ങളിലെ സങ്കീര്‍ണ്ണതകളും, കാലതാമസവും ഒഴിവാക്കുന്നതിനാണ് ഈ മുന്‍കൂര്‍ പരിശോധന. പെന്ഷന് സര്‍വീസ് വിവരങ്ങളും, ശമ്പള വിവരങ്ങളും നേരത്തെ തന്നെ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും.പെന്ഷന് വേരിഫിക്കേഷനുള്ള മാര്ഗനിര്ദേശങ്ങള്ജീവനക്കാരുടെ പെന്ഷന് സര്‍വീസ് കാലാവധി കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യുകയും ഓഡിറ്റ് ചെയ്യുകയും ചെയ്യും. പേ ആന്‍ഡ് അക്കൗണ്ട്സ് ഓഫീസ് (PAO) ഒരു തവണ വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് നല്കിക്കഴിഞ്ഞാല് പിന്നീട് ജീവനക്കാരില്‍ നിന്ന് യാതൊരുവിധ തുകയും തിരിച്ചുപിടിക്കാന്‍ (Recovery) പാടില്ല.സിഎജി റിപ്പോര്‍ട്ട് (CAG Report)കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (CAG) റിപ്പോര്‍ട്ട് പ്രകാരം, 2025 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം പെന്ഷന് ചെലവ് 12.3% വര്‍ധിച്ച് 3.46 ലക്ഷം കോടി രൂപയാകും. ഈ മൊത്തം പെന്ഷന് ചെലവില്‍ 45.57% പ്രതിരോധ മേഖലയിലെ (Defence) പെന്‍ഷനും, 33.57% സിവില്‍ പെന്‍ഷനുമാണ്.സര്‍ക്കാര്‍ നടപടി നേട്ടം എങ്ങനെപേ ആന്‍ഡ് അക്കൗണ്ട്സ് ഓഫീസ് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ശേഷം ശമ്പള നിര്‍ണ്ണയത്തില്‍ (Pay fixation) എന്തെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍, വിരമിക്കുന്ന ജീവനക്കാരില്‍ നിന്നും പിഴ ഈടാക്കില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം ജീവനക്കാരനെ/ പെന്ഷന് കാരനെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. തന്റേതല്ലാത്ത കാരണങ്ങളാല്‍ ബാധിക്കപ്പെട്ടേക്കാമെന്ന ആശങ്കയാണ് ഒഴിയുന്നത്. ഇത്തരം തെറ്റായ രേഖകള്‍ക്ക് അംഗീകാരം നല്കിയ ഉദ്യോഗസ്ഥര്‍ക്കായിരിക്കും ആ സാമ്പത്തിക നഷ്ടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമെന്ന് പുതിയ റൂള്‍ വ്യക്തമാക്കുന്നു.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍പുതിയ നിയമപ്രകാരം പെന്‍ഷന്‍കാര്‍ക്ക് അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അഡ്മിനിസ്ട്രേറ്റീവ് പിഴവുകളുടെ പേരില്‍ ജീവനക്കാര്‍ തങ്ങളുടെ റിട്ടയര്‍മെന്റ് കാലത്ത് സാമ്പത്തിക നഷ്ടം സഹിക്കേണ്ടി വരില്ല എന്നതാണ് ഈ നിയമം വഴി സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നത്. ഉത്തരവാദിത്തം പൂര്‍ണ്ണമായും പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ മേല്‍ ആയിരിക്കും.
Read News




