NEWS
‘പ്രശ്നമാകും’; കിഫ്ബി കടമെടുപ്പിൽ എതിർപ്പ് അറിയിച്ച് ബാലഗോപാലും, തെളിവായി ഫയൽരേഖകൾ

തിരുവനന്തപുരം ∙ കിഫ്ബി വഴിയുള്ള കടമെടുപ്പു തുടരുന്നതിനെ, ധനമന്ത്രിയായിരിക്കെ കെ.എൻ.ബാലഗോപാൽ എതിർത്തിരുന്നതായി ഫയൽരേഖകൾ. കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിനു കടമെടുക്കാൻ അവകാശമുള്ള തുകയിൽനിന്നു കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു തുടങ്ങിയതോടെയാണ് ബാലഗോപാൽ എതിർപ്പുന്നയിച്ചത്. കിഫ്ബി വായ്പയെടുക്കുന്നതു സർക്കാരിനെ ദോഷകരമായി ബാധിക്കുമെന്ന് അന്നത്തെ ധനസെക്രട്ടറി ഫയലിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏതുതരത്തിൽ കിഫ്ബി കടമെടുത്താലും അതു സർക്കാരിന്റെ പരിമിതമായ ധനലഭ്യതയെയും ദൈനംദിന പ്രവർത്തനത്തെയും ബാധിക്കുമെന്ന് ബാലഗോപാൽ മുന്നറിയിപ്പു നൽകിയത്.
Fashion ⏭️




