BUSINESS
മഹാ ജാക്ക്പോട്ട്; ജിയോ ഐ.പി.ഒയ്ക്ക് തൊട്ടുമുമ്പ് അംബാനിക്ക് 53048 കോടി രൂപയുടെ ആസ്തി വർധന, ഒറ്റ ആഴ്ച്ചയിൽ

ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വില്പനയ്ക്കായി അടുത്ത വാരം ജിയോ ഒരുങ്ങവേ, ജാക്ക്പോട്ട് അടിച്ച് മുകേഷ് അംബാനി . ജിയോ ഐ.പി.ഒ നൽകുന്ന പ്രതീക്ഷകൾ പോയവാരം റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിൽ അലയടിച്ചതാണ് കാരണം. കഴിഞ്ഞ ആഴ്ച്ച റിലയൻസിന്റെ മാർക്കറ്റ് ക്യാപ് 53,047.56 കോടി രൂപ വർധിച്ച് 16,37,437.19 കോടി രൂപയിലെത്തി. അതായത് ഒറ്റയാഴ്ച്ച കൊണ്ട് അംബാനിയുടെ ആസ്തിയിൽ 53,047.56 കോടിയുടെ വർധനയാണുണ്ടായത്.റിലയൻസ് ഓഹരികളിലെ കുതിപ്പ്കഴിഞ്ഞ വാരം വലിയ റാലിയാണ് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ നടത്തിയിരിക്കുന്നത്. വാരാന്ത്യത്തിൽ, വെള്ളിയാഴ്ച്ച 1,211.20 രൂപയിലാണ് എൻ.എസ്.ഇയിൽ ഓഹരി വില ക്ലോസ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ഒരു വർഷം പരിശോധിക്കുമ്പോൾ റിലയൻസ് ഓഹരികൾ -14.51% എന്ന തോതിൽ നെഗറ്റീവ് റിട്ടേണാണ് നൽകിയിരിക്കുന്നത്. ജിയോ ഐ.പി.ഒ വിജയമാകുന്ന പക്ഷം അത് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിലും പോസിറ്റീവായി പ്രതിഫലിക്കാമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നുണ്ട്.ജിയോ ഐ.പി.ഒഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ, അടുത്ത വാരം, അതായത് 2026 ഒക്ടോബർ 21ാം തിയ്യതിയാണ് ഐ.പി.ഒ ആരംഭിക്കുന്നത്. ഒരു ഓഹരിക്ക് 1,065-1,119 രൂപയാണ് പ്രൈസ് ബാൻഡ്. ഈ പ്രാഥമിക ഓഹരി വില്പനയിലൂടെ 30,213 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേ സമയം പ്രൈസ് ബാൻഡിന്റെ അപ്പർ എൻഡ് പ്രകാരം 10.3 ട്രില്യൺ രൂപയായിരിക്കും മൂലധന സമാഹരണം. ഈ ഓഫർ പൂർണമായും ഫ്രഷ് സെയിൽസാണ്.നിലവിൽ ജിയോ പ്ലാറ്റ്ഫോംസിന്റെ 66.43% ഓഹരികൾ റിലയൻസ് ഇൻഡസ്ട്രീസ് ഹോൾഡ് ചെയ്യുന്നു. മെറ്റ, ഗൂഗിൾ എന്നീ കമ്പനികൾ യഥാക്രമം 9.98%, 7.73% എന്നിങ്ങനെയും ഓഹരികൾ കൈവശം വെച്ചിരിക്കുന്നു. ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിലാണ് ക്ലോസിങ് നടത്തിയിരിക്കുന്നത്. ഇക്കാലയളവിൽ ബി.എസ്.ഇ സെൻസെക്സ് സൂചിക 2,256.94 പോയിന്റുകൾ അഥവാ 3.11% കുതിച്ചുയർന്നു. നിഫ്റ്റി ഇൻഡെക്സ് 625.7 പോയിന്റുകളുടെ അഥവാ 2.77% നേട്ടമുണ്ടാക്കി.പോയ വാരം ഇന്ത്യൻ വിപണി സൂചികകൾ തിരിച്ചു വരവ് നടത്തിയതായി എന്റിച്ച് മണി സി.ഇ.ഒ പൊൻമുടി. ആർ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തെ പ്രതിവാരാടിസ്ഥാനത്തിലുള്ള മികച്ച പ്രകടനമാണ് നിഫ്റ്റിയും, സെൻസെക്സും നടത്തിയത്. ഐ.ടി ഓഹരികളിലെ ശക്തമായ തിരിച്ചു കയറ്റമാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം വിലയിരുത്തുന്നു.Disclaimer: സെബിയിൽ (SEBI) രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റോ, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറോ അല്ലാത്ത ശിവദേവ് സി.വി ആണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ലേഖനം പ്രസിദ്ധീകരിക്കുന്ന തീയതി വരെ, ഇതിൽ പരാമർശിച്ചിരിക്കുന്ന കമ്പനികളിൽ ശിവദേവ് സി.വിക്കോ, അദ്ദേഹത്തിന്റെ ‘ബന്ധുക്കൾക്കോ’ (2013-ലെ കമ്പനീസ് ആക്ട് സെക്ഷൻ 2(77) പ്രകാരം നിർവചിച്ചിരിക്കുന്നത് പോലെ) യാതൊരുവിധ സാമ്പത്തിക താല്പര്യങ്ങളുമില്ല. ഈ ലേഖനത്തിൽ നൽകിയിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സെബിയിൽ രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റിന്റെയോ, ബ്രോക്കറേജിന്റെയോ മാത്രമാണ്. അവ കൃത്യമായ ഉറവിടം വ്യക്തമാക്കി പുനഃപ്രസിദ്ധീകരിക്കുകയോ റിപ്പോർട്ട് ചെയ്യുകയോ മാത്രമാണ് ചെയ്തിട്ടുള്ളത്. ഇവ ദി ഇക്കണോമിക് ടൈംസ് ഡിജിറ്റലിന്റെയോ, ഈ ലേഖകന്റെയോ സ്വന്തം അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ ആയി വ്യാഖ്യാനിക്കരുത്. വായനക്കാർ യഥാർത്ഥ റിസർച്ച് റിപ്പോർട്ട് പരിശോധിക്കാനും, സ്വന്തം വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രം നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും അഭ്യർത്ഥിക്കുന്നു.
Read News




