BUSINESS
ട്രംപിന്റെ ഡബിള് ഗെയിം; റഷ്യന് എണ്ണയില് ഇന്ത്യയ്ക്ക് ഇളവ്, പിന്നാലെ വന് നയതന്ത്ര റിസ്ക്

Russian Oil: റഷ്യയില് നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യയ്ക്ക് മേല് ചുമത്താനിരുന്ന ഭീമമായ താരിഫ് പിന്വലിച്ച് ഡൊണാള്ഡ് ട്രംപ്. യുഎസിന്റെ ഈ അപ്രതീക്ഷിത യൂടേണ് ഇന്ത്യന് സമ്പദ്വ്യവസ്ഥയ്ക്കും, സാധാരണക്കാര്ക്കും താല്ക്കാലിക ആശ്വാസമാണ്. എന്നാല് ഇതിനുപിന്നില് ഇന്ത്യയെ കാത്തിരിക്കുന്നത് വലിയൊരു സാമ്പത്തിക- നയതന്ത്ര കെണിയാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.എന്താണ് ഒളിഞ്ഞിരിക്കുന്ന റിസ്ക്റഷ്യയില് നിന്ന് പുതിയതായി എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങള്ക്കെതിരെ 100% വരെയും, റഷ്യന് ഉല്പ്പന്നങ്ങള്ക്ക് മേല് 500% വരെയും തീരുവ ചുമത്താന് വ്യവസ്ഥ ചെയ്യുന്ന ‘ലിന്ഡ്സെ ഒ. ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്ഡ് ഇറാന് ആക്ട് 2026’ ശിക്ഷാനടപടികള് യുഎസ് മരവിപ്പിച്ചു. എന്നാല് നല്കിയിരിക്കുന്ന ഇളവിന് നിശ്ചിത കാലാവധിയില്ല. യുഎസിന് എപ്പോള് വേണമെങ്കിലും ഈ ഇളവ് പിന്വലിച്ച് താരിഫ് ഭീഷണി പുനഃസ്ഥാപിക്കാം.ഉപരോധങ്ങളും താരിഫുകളും പ്രഖ്യാപിക്കുകയും, എന്നാല് സ്വന്തം സാമ്പത്തിക- നയതന്ത്ര താല്പ്പര്യങ്ങള്ക്ക് വിരുദ്ധമാകുമ്പോള് പിന്വാങ്ങുകയും ചെയ്യുന്ന രീതിയാണ് യുഎസ് സ്വീകരിക്കുന്നതെന്ന് ഗ്ലോബല് ട്രേഡ് റിസര്ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്ഐ) നിരീക്ഷിക്കുന്നു.നിലവില് ഇന്ത്യയ്ക്ക് നല്കിയിരിക്കുന്ന ഇളവ് യുഎസിന്റെ ഒരു സമ്മര്ദ തന്ത്രമായും മാറിയേക്കാമെന്ന് ഇവര് പറയുന്നു. ഭാവിയിലെ ഉഭയകക്ഷി വ്യാപാര ചര്ച്ചകളില് ഇന്ത്യയെ സമ്മര്ദ്ദത്തിലാക്കാനും യുഎസിന് അനുകൂലമായ സ്ഥിരമായ ഇളവുകള് നേടിയെടുക്കാനും ഈ താരിഫ് ഭീഷണി വാഷിംഗ്ടണ് വീണ്ടും ഉപയോഗിച്ചേക്കാമെന്ന് സാരം.യുഎസ് തീരുമാനം പിന്വലിക്കാനുള്ള കാരണങ്ങള്യുഎസിന്റെ സ്വന്തം ഊര്ജ്ജ ആവശ്യങ്ങളുടെ പേരിലാണ് ട്രംപിന്റെ യൂടേണ്. അല്ലാതെ പൊതു നന്മയ്ക്കല്ല. ആസന്നമായ തെരഞ്ഞെടുപ്പ് ഗിമിക്കായും വിലയിരുത്തപ്പെടുന്നു. ആഭ്യന്തര വിപണിയിലെ ഡീസല് ക്ഷാമവും, ഉയര്ന്ന ഇന്ധനവിലയും ട്രംപിന് പരിഹരിക്കേണ്ടതുണ്ട്. ഇതിന് നിലവില് ഏറ്റവും മികച്ച മാര്ഗം റഷ്യയെ ഉപയോഗിക്കുക എന്നതാണ്.സ്വയം റഷ്യന് ഇന്ധനം വാങ്ങുമ്പോള് മറ്റ് രാജ്യങ്ങള്ക്ക് മേല് ഉപരോധം ഏര്പ്പെടുത്തുന്നത് അന്താരാഷ്ട്ര തലത്തില് ഇരട്ടത്താപ്പായി വിമര്ശിക്കപ്പെടുമെന്നതു കൊണ്ട് മാത്രമാണ് ഇളവുകള്. ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങിന്റെ യുഎസ് സന്ദര്ശനത്തെത്തുടര്ന്ന് ജനുവരി 10 വരെ ചൈനയ്ക്ക് മേലുള്ള പുതിയ താരിഫുകള് യുഎസ് തടഞ്ഞുവെച്ചിട്ടുണ്ട്. ചൈനയെ സംരക്ഷിക്കുകയും ഇന്ത്യയെ മാത്രം ശിക്ഷിക്കുകയും ചെയ്യുന്നത് നയതന്ത്ര തലത്തില് തിരിച്ചടിയാകുമെന്ന ഉത്തമ ബോധ്യവും ട്രംപിനുണ്ട്.ഇന്ത്യയ്ക്ക് മേല് 100% താരിഫ് ചുമത്തുന്നത് നിലവില് നടക്കുന്ന ഉഭയകക്ഷി വ്യാപാര ചര്ച്ചകളെ പൂര്ണ്ണമായി തകിടം മറിക്കാന് സാധ്യതയുണ്ടെന്നും ട്രംപിന് അറിയാം.തീരുമാനം ഇന്ത്യയ്ക്ക് നേട്ടമാകുന്നത് എങ്ങനെയുഎസിലേക്കുള്ള ഇന്ത്യന് ഉല്പ്പന്നങ്ങള്ക്ക് 100% അധിക നികുതി ഭീഷണി ഒഴിവാകുന്നത് കയറ്റുമതി മേഖലയ്ക്ക് വലിയ ആശ്വാസമാണ്. ഇതുലുപരി റഷ്യയില് നിന്ന് വാണിജ്യപരമായി ലാഭകരമായ നിരക്കില് തുടര്ന്നും എണ്ണ വാങ്ങാന് സാധിക്കുമെന്നതാണ് ഇന്ത്യയുടെ പ്രധാന നേട്ടം. ആരെയും ഭയക്കാതെ ആവശ്യത്തിന് റഷ്യന് എണ്ണ വാങ്ങാം.ഇത് ഇന്ത്യയുടെ വിദേശ നാണയ ശേഖരവും, ഊര്ജ്ജ സുരക്ഷയും ഉറപ്പാക്കും. എണ്ണ സ്രോതസുകള് കൂടുതല് സുരക്ഷിതമായി പുനഃക്രമീകരിക്കാനും, നയതന്ത്ര പ്രതിരോധം ശക്തിപ്പെടുത്താനും ഇന്ത്യയ്ക്ക് സാവകാശം ലഭിക്കും.സാധാരണക്കാരായ മലയാളികളെ ബാധിക്കുന്നത് എങ്ങനെപണപ്പെരുപ്പം വര്ധിക്കുന്നതിനിടെ ഇന്ത്യയ്ക്ക് വിലകുറഞ്ഞ റഷ്യന് ക്രൂഡ് ഓയില് തടസമില്ലാതെ ലഭിക്കുമെന്നത് വലിയ ആശ്വാസമാണ്. ഇത് പെട്രോള്, ഡീസല് വില പെട്ടെന്ന് കുതിക്കാനുള്ള സാധ്യതകള് കുറയ്ക്കുന്നു. ചരക്കുകടത്ത് കൂലി നിയന്ത്രണത്തിലാക്കാനും, കേരളത്തിലെ വിപണികളില് പച്ചക്കറി ഉള്പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനും സാധിക്കും.കേരളത്തില് നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സമുദ്രോല്പ്പന്നങ്ങള്, സുഗന്ധവ്യഞ്ജനങ്ങള്, കശുവണ്ടി, കയര് ഉല്പ്പന്നങ്ങള് എന്നിവയ്ക്ക് മേല് 100% താരിഫ് വന്നാല് ആ മേഖല വലിയ പ്രതിസന്ധിയിലാകുമായിരുന്നു. താരിഫ് മരവിപ്പിച്ചതോടെ ഈ മേഖലയിലെ വ്യാപാരികള്ക്കും, തൊഴിലാളികള്ക്കും തൊഴില് സുരക്ഷിതത്വം ലഭിക്കും.ഇന്ത്യ എണ്ണ വാങ്ങല് യുഎഇ ഉള്പ്പെടെയുള്ള ഗള്ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് ഗള്ഫ് സമ്പദ്വ്യവസ്ഥയ്ക്കും, അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസി മലയാളികള്ക്കും ഗുണകരമാണ്.
Read News




