NEWS
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ഡിഎ, ഡിആർ രണ്ടുശതമാനം അനുവദിച്ചു

പ്രതീകാത്മക ചിത്രം (Ai Generated)
തിരുവനന്തപുരം ; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി സർക്കാർ ഉത്തരവ്. ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടുശതമാനം ഡി.എ/ ഡി.ആർ അനുവദിച്ചു. നവംബർ ഒന്നിന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനുമൊപ്പം ഇത് ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു.
രണ്ടു ശതമാനം ഡി.എ/ ഡി.ആർ അനുവദിച്ചത് ജീവനക്കാർക്കും താത്കാലിക ആശ്വാസമാകും. പുതിയ സർക്കാർ അധികാരമേറ്റ ശേഷം ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കാത്തതിൽ ജീവനക്കാരിൽ അതൃപ്തി പുകയുന്നുണ്ട്. പഴയ ഡി.എ/ഡി.ആർ കുടിശികയും നൽകിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് രണ്ടു ശതമാനം ഡി.എ/ഡി.ആർ അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന് മാസംതോറും 96 കോടിയാണ് അധിക ബാദ്ധ്യതയായി വരിക. ഇതോടെയ ഡി.എ 7 ശതമാനമാകും.




