SPORTS

ഇന്ത്യയുടെ നെറ്റ് ബോളർമാർ വേണ്ട, അഞ്ച് ബോളർമാരെ ന്യൂസീലൻഡിലേക്കു കൊണ്ടുപോകാൻ ക്യാപ്റ്റൻ ഗിൽ, ചെലവുകളെല്ലാം നോക്കും


മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി പ്രത്യേക തയാറെടുപ്പ് നടത്താൻ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ഗില്ലിന് പരിശീലിക്കാൻ വേണ്ടി മാത്രം അഞ്ച് നെറ്റ് ബോളർമാരാണ് ന്യൂസീലൻഡിലേക്കു പോകുക. ഇവരുടെ യാത്രാ ചെലവുകൾപ്പടെ എല്ലാ കാര്യങ്ങൾക്കും പണം മുടക്കുന്നത് ഗിൽ തന്നെയായിരിക്കും. ഇന്ത്യന്‍ ടീം വിദേശ പര്യടനങ്ങളിൽ പരിശീലിക്കാൻ വേണ്ടി നെറ്റ് ബോളർമാരുടെ സംഘത്തെ ഒപ്പം കൂട്ടാറുണ്ട്. ഇതിനു പുറമേയാണ് ഗിൽ സ്വന്തം നിലയിൽ ബോളർമാരെ കൊണ്ടുപോകുന്നത്.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 754 റൺസുമായി ഗിൽ തിളങ്ങിയിരുന്നു. ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ മാത്രമാണ് ഗിൽ കളിക്കുക. അതിനു ശേഷം ക്യാപ്റ്റൻസി ശ്രേയസ് അയ്യർക്കു വിട്ടുകൊടുത്ത ശേഷം ടെസ്റ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ന്യൂസീലൻഡിലെ സാഹചര്യങ്ങളിൽ കൂടുതൽ പരിശീലിക്കുന്നതിനാണ് ഗിൽ നേരത്തേ തന്നെ അങ്ങോട്ടു പുറപ്പെടുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ പഞ്ചാബിനു വേണ്ടി രഞ്ജി ട്രോഫിയിലെ ആദ്യ മത്സരം ഗിൽ കളിച്ചിരുന്നില്ല. എന്നാൽ ഛത്തീസ്ഗഡിനെതിര ഒക്ടോബർ 18ന് തുടങ്ങുന്ന രണ്ടാം പോരാട്ടത്തിൽ ഗിൽ ഇറങ്ങും. അതിനു ശേഷമാകും താരം ന്യൂസീലൻ‌ഡിലേക്കു പോകുക.


Auto ⏭️

Back to top button