തൃശൂരിൽ ദമ്പതികളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

സത്യൻ, കുമാരി
തൃശൂർ: അമ്മാടത്ത് ദമ്പതികളെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അമ്മാടം പുത്തൻവഴി പള്ളിപ്പുറം റോഡിൽ വാടകവീട്ടിൽ താമസിക്കുന്ന വല്ലച്ചിറ ചാത്തക്കുടം പിടിക്കപറമ്പ് വടക്കേപുരക്കൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു വീടിന് പിന്നിലെ ടെറസിൽ മരിച്ചനിലയിൽ കണ്ടത്.
മകനും മരുമകളും ചോറ്റാനിക്കരയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടത്. സത്യൻ പക്ഷാഘാതം വന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കുമാരി വ്യക്കരോഗത്തെ തുടർന്ന് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായും വിവരമുണ്ട്. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്പ്ലൈൻ നമ്പരുകൾ-1056, 0471- 2552056)
English Summary
A 66-year-old man and his 59-year-old wife were found dead at their rented house in Ammadam, Thrissur, Kerala. The deceased were identified as Sathyan and Kumari, residents of Vallachira. Their son and daughter-in-law discovered them after returning home from a temple visit to Chottanikkara at around 3 am.
RELATED TOPICS: THRISSUR NEWS, THRISSUR COUPLE DEATH, AMMADAM NEWS, KERALA NEWS, SATHYAN AND KUMARI
Read News ⏭️




