NEWS
ദിപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ; പിണറായിക്ക് ഇ.ഡി നോട്ടിസ്–ഇന്നത്തെ പ്രധാന വാർത്തകൾ

കോക്രോച്ച് ജനത പാർട്ടി ഡൽഹി സെൻട്രൽ പാർക്കിൽ നടത്തിയ തിരംഗ മാർച്ചാണ് ഇന്നത്തെ പ്രധാന വാർത്ത. സിജെപി നേതാവ് അഭിജീത് ദിപ്കെയെയും ഐസ നേതാവ് നേഹ ബോറയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സിഎംആർഎൽ–എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടിസ് അയച്ചതാണ് മറ്റൊരു പ്രധാന വാർത്ത. സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതും രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയ്ക്കെതിരെ പൊലീസ് കേസെടുത്തതും ശ്രദ്ധിക്കപ്പെട്ടു. ഇന്നത്തെ പ്രധാന വാർത്തകൾ വായിക്കാം ഒരിക്കൽക്കൂടി…കോക്രോച്ച് ജനത പാർട്ടി ആഹ്വാനം ചെയ്ത തിരംഗ മാർച്ചിനു മുൻപ് സിജെപി നേതാവ് അഭിജീത് ദിപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹിയിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാകയേന്തി നടത്താനിരുന്ന പ്രതിഷേധത്തിനു മുൻപാണ് പൊലീസ് നടപടി. ഐസ നേതാവ് നേഹ ബോറയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ സിജെപി പ്രവർത്തകരും ഇടതു വിദ്യാർഥി സംഘടനകളും പ്രതിഷേധം തുടർന്നു.ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയ്ക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. ബ്ലോക്ക് പ്രസിഡന്റിന്റെയും 3 മണ്ഡലം പ്രസിഡന്റുമാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് ഉച്ചയോടെ പുനലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
Fashion ⏭️




