മൈസൂരുവിന് സമീപം ലോറിയും ബസും തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ചു, മലയാളികളടക്കം നാല് പേർ മരിച്ചു

മൈസൂരുവിന് സമീപം അപകടത്തിൽപെട്ട ലോറിയും ബസും
മൈസൂരു: മൈസൂരുവിന് സമീപം പെരിയ പട്ടണയിൽ എസി സ്ളീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുള്ള അപകടത്തിൽ മലയാളികളടക്കം നാല് മരണം. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ്, ബസിലെ ക്ളീനർ സുഹൈൽ എന്നിവരാണ് മരിച്ച മലയാളികൾ എന്നാണ് വിവരം. ഇന്ന് പുലർച്ചെ 3.45നായിരുന്നു ദാരുണമായ സംഭവം. മരിച്ചവരുടെ ശരീരങ്ങൾ പെരിയ പട്ടണ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കാവേരി എന്ന എസി സ്ളീപ്പർ ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ മുൻവശം നിശേഷം തകർന്നു. 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.
English Summary
Four people, including two Malayalis, were killed when an AC sleeper bus collided with a lorry in Periyapatna near Mysuru, Karnataka. The deceased Malayalis have been identified as Aftab, a native of Beypore, Kozhikode, and Sajesh, from Mankavu.




