NEWS
റിയാദിൽ ജനവാസമേഖല ലക്ഷ്യമിട്ട് ക്രൂസ് മിസൈലുകൾ, വെടിവച്ചിട്ടതായി സൗദി സേന; രാജ്യത്തെ വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി

ദുബായ് ∙ ആക്രമണ മുന്നറിയിപ്പിനുപിന്നാലെ സൗദി അറേബ്യയുടെ എണ്ണക്കമ്പനിയായ അരാംകോയുടെ ദഹ്റാനിലെ ആസ്ഥാനമന്ദിരം യെമനിലെ ഹൂതികൾ ആക്രമിച്ചു. ഓഫിസ് ടവറിൽ ബാലിസ്റ്റിക് മിസൈൽ പതിച്ചു തീപടർന്നു. ടവറിലെ 3 നിലകൾക്കു കേടുപാടുണ്ട്. ആക്രമണഭീഷണിയുള്ളതിനാൽ ഓഫിസിൽ ജീവനക്കാരുണ്ടായിരുന്നില്ല. അരാംകോയുടെ പ്രധാന പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിലാണ് ആക്രമണമുണ്ടായത്.അരാംകോ ആസ്ഥാനം, റിയാദ് കിങ് ഖാലിദ് വിമാനത്താവളം, റിയാദിലെ അരാംകോ റിഫൈനറി എന്നിവ ആക്രമിച്ചതായി ഹൂതി വക്താവ് പറഞ്ഞു. വരും ദിവസങ്ങളിലും വിമാനത്താവളങ്ങളിലും റിഫൈനറികളിലും ആക്രമണം തുടരുമെന്നും പറഞ്ഞു.യുദ്ധം മുറുകുന്നതിനിടെ യെമനിലെ ആശുപത്രികൾ പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞു. ആയിരത്തോളം പേരെങ്കിലും പ്രതിദിനം ആശുപത്രികളിലെത്തുന്നുവെന്നും ഇവരെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ യെമനിലെ ആശുപത്രികളില്ലെന്നും റെഡ്ക്രോസ് അറിയിച്ചു.
Fashion ⏭️




