NEWS

സിനഗോഗിന് മുന്നിലെ തീവയ്പ് അജ്ഞാത ടെലഗ്രാം അക്കൗണ്ട് നിർദേശമനുസരിച്ച്?; പുത്തൻകുരിശ് സ്വദേശി പിടിയില്‍, തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ്


കൊച്ചി∙ എറണാകുളം മാർക്കറ്റിലെ പ്രസിദ്ധമായ കടവുഭാഗം യഹൂദ പള്ളിക്ക് (സിനഗോഗ്) നേരെയുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം സംശയിച്ച് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് പുത്തൻകുരിശ് സ്വദേശിയായ എബിൻ ബി.പോളിനെ (32) പൊലീസ് പിടികൂടി. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഒട്ടേറെ രാസലഹരിയും പിടിച്ചെടുത്തു. സിനഗോഗ് ആക്രമണത്തിൽ എറണാകുളം സെൻട്രൽ പൊലീസും ലഹരി മരുന്ന് പിടികൂടിയതിൽ പുത്തൻകുരിശ് പൊലീസും കേസെടുത്തു. കേന്ദ്ര ഏജൻസികളടക്കം ഇയാളെ ചോദ്യം ചെയ്തു എന്നാണ് വിവരം.‍തിങ്കളാഴ്ച പുലർച്ചെ 2.30ഓടെയാണ് എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിനു മുൻവശത്ത് തീവയ്പുണ്ടായത്. സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോർട്ടികൾച്ചർ നഴ്സറിയുടെ ബാനറുകളും ഫ്ലെക്സുകളും പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിനഗോഗിന് പൊലീസ് സംരക്ഷണമുണ്ട്. എന്നാൽ തീകൊളുത്തിയത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. നീല നിറമുള്ള കാറിലെത്തിയ പ്രതി, വാഹനം മാറ്റിയിട്ട് പള്ളിക്കു മുന്നിലെ നഴ്സറിയിലേക്ക് പെട്രോൾ ഒഴിക്കുകയും തുടർന്ന് മാറിനിന്നു തീ എറിഞ്ഞ് നഴ്സറി കത്തിക്കുകയുമായിരുന്നു. ഇക്കാര്യങ്ങൾ ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. രാവിലെയാണു സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഒട്ടേറെപ്പേരിൽനിന്നു വിവരങ്ങൾ ശേഖരിച്ചും കാറിന്റെ നമ്പർ കണ്ടെത്തി.


Fashion ⏭️

Back to top button