SPORTS

‘വൈഭവ് കൊടുങ്കാറ്റുപോലെ, ബഞ്ചിൽ ഇരുത്തി വെള്ളം വിതരണം ചെയ്യിക്കുന്നു’; ഇന്ത്യൻ ടീം മാനേജ്മെന്റിന് രൂക്ഷവിമർശനം


മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിൽ കൗമാര താരം വൈഭവ് സൂര്യവംശിക്ക് തുടർച്ചയായി അവസരങ്ങൾ നിഷേധിക്കുന്നതിനെതിരെ വിമര്‍ശനമുയർത്തി വൈഭവിന്റെ ആദ്യകാല പരിശീലകൻ. രാജ്യാന്തര അരങ്ങേറ്റ മത്സരം കളിച്ച ശേഷം വൈഭവ് സൂര്യവംശിയെയും സഞ്ജു സാംസണെയും അഭിഷേക് ശർമയ്ക്കൊപ്പം മാറ്റിമാറ്റി പരീക്ഷിക്കുകയാണു ബിസിസിഐ. അഫ്ഗാനിസ്ഥാനെതിരെ സഞ്ജു സാംസണായിരുന്നു ഓപ്പണർ. പിന്നാലെ ഏഷ്യൻ ഗെയിംസില്‍ സഞ്ജുവിനെ മൂന്നാം നമ്പരിൽ ഇറക്കി വൈഭവിനെ അഭിഷേകിനൊപ്പം ഓപ്പണറാക്കി. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ വീണ്ടും സഞ്ജു– അഭിഷേക് കോംബോ തന്നെ തിരിച്ചെത്തി.‘‘ബഞ്ചിൽ ഇരുന്നുകൊണ്ട് ഇവിടെ ഒരു താരവും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. വൈഭവിനെപ്പോലുള്ള ഒരു പ്രതിഭയെയാണ് ഇവിടെ ബഞ്ചിലിരുത്തുന്നത്. വൈഭവിനെ പുറത്തിരുത്തി അസ്വസ്ഥനാക്കാനാണ് അവരുടെ ശ്രമം. വൈഭവ് ബഞ്ചിലിരുന്ന് വെള്ളം വിതരണം ചെയ്യുന്നു. ഈ മാനേജ്മെന്റ് അവരുടെ മനസ്സിലെന്താണോ വരുന്നത്, അതു ചെയ്യുകയാണ്. ഇത് ഒരു തരത്തിൽ സ്വേച്ഛാധിപത്യമാണ്.’’– വൈഭവിന്റെ പരിശീലകൻ മനീഷ് ഓജ ആരോപിച്ചു.


Auto ⏭️

Back to top button