SPORTS
സിക്സടിച്ച് രഞ്ജിയിലെ കന്നി സെഞ്ചറി ആഘോഷമാക്കി അഭിഷേക്, ജാർഖണ്ഡിനെതിരെ കേരളം ആറ് വിക്കറ്റിന് 269 റൺസെന്ന നിലയിൽ

ജാംഷഡ്പൂർ∙ രഞ്ജി ട്രോഫിയിൽ ജാർഖണ്ഡിനെതിരെ മൂന്നാം ദിനം കളി നിർത്തുമ്പോൾ കേരളം ആറ് വിക്കറ്റിന് 269 റൺസെന്ന നിലയിൽ. ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് 224 റൺസെന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിന്, അവസാന സെഷനിൽ വീണ നാല് വിക്കറ്റുകളാണ് തിരിച്ചടിയായത്. ഓപ്പണർ അഭിഷേക് പി. നായരുടെ സെഞ്ചറിയാണ് കേരളത്തിന്റെ ഇന്നിങ്സിന് കരുത്ത് പകർത്തിയത്.സ്കോർ 204ൽ നിൽക്കെ 35 റൺസെടുത്ത സച്ചിൻ ബേബി പുറത്തായി. ഉത്കർഷ് സിങ്ങിന്റെ പന്തിൽ റോബിൻ മിൻസിന് ക്യാച്ച് നൽകിയായിരുന്നു സച്ചിന്റെ മടക്കം. തുടർന്ന് അവസാന സെഷനിൽ നാല് വിക്കറ്റുകൾ കൂടി വീണത് കേരളത്തിന് തിരിച്ചടിയായി. 126 റൺസെടുത്ത അഭിഷേക് പി. നായരെ മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെയാണ് മനീഷി പുറത്താക്കിയത്. പത്ത് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്.
Auto ⏭️




