AUTO

ജീപ്പ് കോംപസ് ടാറ്റ സിയാറ പ്ലാറ്റ്ഫോമിൽ; ടാറ്റ–സ്റ്റെല്ലാന്റിസ് കൂട്ടുകെട്ടിൽ പുതിയ അധ്യായം


ഇന്ത്യൻ വാഹന നിർമ്മാണ മേഖലയെ ആഗോളതലത്തിലേക്ക് ഉയർത്തുന്ന നിർണായകമായ ഒരു തന്ത്രപ്രധാന കരാറിൽ ടാറ്റ മോട്ടോഴ്‌സും ആഗോള വാഹന നിർമ്മാതാക്കളായ സ്റ്റെല്ലാന്റിസും ഒപ്പുവെച്ചു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇവരുടെ ഫാക്ടറി പങ്കാളിത്തം ഇതോടെ പ്ലാറ്റ്‌ഫോമുകളും സാങ്കേതികവിദ്യയും സംയുക്തമായി വികസിപ്പിക്കുന്ന പുതിയൊരു തലത്തിലേക്ക് വഴിമാറുകയാണ്. ഫെബ്രുവരിയിൽ ഒപ്പുവെച്ച ധാരണാപത്രത്തിന് പിന്നാലെയാണ് ഇരു കമ്പനികളും ചേർന്ന് പുതിയ ഉൽപ്പന്ന വികസന കരാർ ഔദ്യോഗികമായി യാഥാർത്ഥ്യമാക്കിയത്.സിയറയുടെ ‘ARGOS’ പ്ലാറ്റ്‌ഫോമിൽ ജീപ്പിന്റെ പരുക്കൻ ഭാവം ഇന്ത്യൻ നിർമാണവും ആഗോള വിപണിയും മഹാരാഷ്ട്രയിലെ രഞ്ജൻഗാവിൽ ടാറ്റയും സ്റ്റെല്ലാന്റിസും തുല്യപങ്കാളിത്തത്തോടെ നടത്തുന്ന ‘ഫിയറ്റ് ഇന്ത്യ ഓട്ടോമൊബൈൽസ്’ (FIAPL) പ്ലാന്റിലായിരിക്കും ഈ എസ്‌യുവിയുടെ നിർമാണം നടക്കുക. വരുന്ന 18 മാസത്തിനുള്ളിൽ നിർമാണശാല ഇതിനായി സജ്ജമാക്കും. ഇന്ത്യയിലെ വലതുവശം ഡ്രൈവിങ് വിപണിക്ക് പുറമെ യൂറോപ്പ് ഉൾപ്പെടെയുള്ള 50-ലധികം വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ഇടതുവശം ഡ്രൈവിങ് മോഡലുകളും ഇവിടെത്തന്നെ നിർമ്മിക്കും. 2028-ന്റെ ആദ്യ പകുതിയിൽ വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.ഇരു കമ്പനികൾക്കും ലഭിക്കുന്ന നേട്ടങ്ങൾ ഈ കൂട്ടുകെട്ട് ഇരു കമ്പനികൾക്കും വലിയ വാണിജ്യ നേട്ടമാണ് സമ്മാനിക്കുന്നത്. കുറഞ്ഞ ചെലവിൽ ലോകോത്തര പ്ലാറ്റ്‌ഫോമും വിതരണ ശൃംഖലയും ലഭ്യമാകുന്നതിലൂടെ ജീപ്പ് ബ്രാൻഡിന് വിപണിയിൽ അതിവേഗം പുതിയൊരു മോഡൽ എത്തിക്കാൻ സാധിക്കും. ടാറ്റ മോട്ടോഴ്‌സിനാകട്ടെ, തങ്ങളുടെ പ്ലാറ്റ്‌ഫോം ലൈസൻസ് ചെയ്യുന്നതിലൂടെ വലിയ വരുമാനവും അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ സാങ്കേതികവിദ്യയ്ക്ക് കൂടുതൽ സ്വീകാര്യതയും ലഭിക്കും. ചുരുക്കത്തിൽ, ലോകോത്തര വാഹനങ്ങൾ കുറഞ്ഞ നിർമാണച്ചെലവിൽ വികസിപ്പിച്ചെടുക്കാനുള്ള ഇന്ത്യയുടെ എൻജിനീയറിങ് മികവിനുള്ള അംഗീകാരം കൂടിയാണ് ഈ പുതിയ സഖ്യം.


Sports ⏭️

Back to top button