BUSINESS
സിമന്റ് ചാക്കിന് 15 രൂപ വരെ കൂടിയേക്കും, കേരളത്തില്‍ വീടുപണിക്ക് 18,000 രൂപയുടെ അധികച്ചെലവ് വരുന്നു

Housing Construction in Kerala: ഉല്‍പ്പാദനച്ചെലവ് കുതിച്ചുയര്‍ന്നതോടെ ഒക്ടോബറില്‍ രാജ്യത്ത് സിമന്റ് ചാക്കിന് 10 മുതല്‍ 15 രൂപ വരെ വില വര്‍ധിക്കാന്‍ സാധ്യതയെന്ന് എംകെ റിസര്‍ച്ച് (Emkay Research) റിപ്പോര്‍ട്ട്. ഉത്സവ സീസണിന് പിന്നാലെ കേരളത്തില്‍ വീടുനിര്‍മ്മാണം പുനരാരംഭിക്കാനിരിക്കുന്ന സാധാരണക്കാരെയും, പ്രവാസികളെയും സംബന്ധിച്ച് ഈ ചെറിയ നിരക്ക് വര്‍ധന പോലും കുടുംബ ബജറ്റില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കാം.സിമെന്റ് വില വര്‍ധിക്കുംരാജ്യത്തെ സിമന്റ് നിര്‍മ്മാതാക്കള്‍ സിമെന്റ് ചാക്കിന് 10 മുതല്‍ 15 രൂപ വരെ വില വര്‍ധിപ്പിക്കാന്‍ ഉയര്‍ന്ന സാധ്യതയുണ്ടെന്ന് എംകെ റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിര്‍മ്മാണ മേഖല സജീവമാകുന്ന സീസണ്‍ അടുത്തിരിക്കെയാണ് ഈ തിരിച്ചടി സാധ്യത. അടുത്ത 18 മാസത്തേക്ക് സിമന്റിന് മികച്ച ഡിമാന്‍ഡ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (1HFY27) നോണ്‍- ട്രേഡ് മേഖലയുടെ കരുത്തില്‍ ഡിമാന്‍ഡില്‍ 7- 8% വളര്‍ച്ച പ്രതീക്ഷിക്കുന്നു. 2026 മുതല്‍ 2028 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ മൊത്തം വാര്‍ഷിക വളര്‍ച്ചാ നിരക്ക് (CAGR) ഏകദേശം 7% ആയിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.നിരക്ക് വര്‍ധനയ്ക്കുള്ള പ്രധാന കാരണങ്ങള്‍കഴിഞ്ഞ 6- 7 മാസമായി ഉയര്‍ന്ന ഇന്ധനച്ചെലവ് സിമന്റ് മേഖലയെ പ്രതിസന്ധിയിലാക്കുന്നു. പെറ്റ്‌കോക്ക് (Petcoke) നിരക്ക് ടണ്ണിന് 175 ഡോളറായും (20% വര്‍ധന), ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി വില ടണ്ണിന് 150 ഡോളറായും (16% വര്‍ധന) ഉയര്‍ന്നിട്ടുണ്ട്. ഇന്‍പുട്ട് ചെലവുകള്‍ ഉയര്‍ന്നതുമൂലം രണ്ടാം പാദത്തില്‍ സിമന്റ് കമ്പനികളുടെ വരുമാനത്തില്‍ ടണ്ണിന് 200 മുതല്‍ 250 രൂപ വരെ ഇടിവ് ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ട്.സിമന്റ് ചാക്കുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പോളിപ്രൊപ്പിലീന്‍ ഗ്രാനുലുകളുടെ (PP granules) വില കിലോഗ്രാമിന് 135 രൂപയ്ക്ക് മുകളിലായി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴ കാരണം വിപണിയില്‍ സിമന്റ് വില താഴ്ന്നിരുന്നു. കൂടാതെ ഒന്നാം പാദത്തില്‍ വരുത്തിയ ചെറിയ വിലവര്‍ധനവ് ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവ് മറികടക്കാന്‍ പര്യാപ്തമായിരുന്നില്ലെന്നും വിലയിരുത്തപ്പെടുന്നു.ഉല്‍പ്പാദനച്ചെലവിലുണ്ടായ ഈ വലിയ ബാധ്യത മറികടക്കണമെങ്കില്‍ ചാക്കിന് ചുരുങ്ങിയത് 10 രൂപയെങ്കിലും കൂട്ടേണ്ടത് അനിവാര്യമാണെന്ന് കമ്പനികള്‍ വിലയിരുത്തുന്നു.മലയാളികളെ എങ്ങനെ ബാധിക്കുംകേരളത്തില്‍ വീട് പണിയുന്ന സാധാരണക്കാരെയും, പ്രവാസികളെയും ഇത് നേരിട്ട് ബാധിക്കും. ശരാശരി 1,500 മുതല്‍ 2,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു വീട് പൂര്‍ത്തിയാക്കാന്‍ ഏകദേശം 800 മുതല്‍ 1,200 ചാക്ക് സിമന്റ് ആവശ്യമായി വരാറുണ്ട്. ചാക്കിന് 10- 15 രൂപ കൂടുമ്പോള്‍ മൊത്തം നിര്‍മ്മാണച്ചെലവില്‍ 10,000 രൂപ മുതല്‍ 18,000 രൂപ വരെ അധിക ബാധ്യതയുണ്ടാകും.സിമന്റ് കട്ടകള്‍ (Solid/ Hollow blocks), ഇന്റര്‍ലോക്ക് ടൈലുകള്‍, റിംഗ്, ജനല്‍- വാതില്‍ കട്ടളകള്‍ തുടങ്ങിയ പ്രീ-കാസ്റ്റ് മെറ്റീരിയലുകള്‍ നിര്‍മ്മിക്കുന്ന പ്രാദേശിക യൂണിറ്റുകളും നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയേറുകയാണ്. സ്‌ക്വയര്‍ ഫീറ്റ് നിരക്കില്‍ കരാര്‍ എടുത്തവര്‍ മെറ്റീരിയല്‍ വില കൂടുന്നതിനനുസരിച്ച് എസ്റ്റിമേറ്റ് പുതുക്കാന്‍ ആവശ്യപ്പെടാനിടയുണ്ട്. പുതിയ കരാറുകള്‍ക്കും തിരിച്ചടി സാധ്യത കൂടുതലാണ്.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍സിമെന്റ് ആവശ്യമുള്ളവര്‍ വിലക്കയറ്റത്തിന് മുമ്പായി ഡീലര്‍മാരുമായി സംസാരിച്ച് നിലവിലെ നിരക്കില്‍ സിമന്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നത് നല്ലതാണ്. മുന്‍കൂട്ടി കൂടുതല്‍ സിമന്റ് വാങ്ങി സൂക്ഷിക്കുമ്പോള്‍ ഈര്‍പ്പമോ, മഴയോ തട്ടാതെ ശ്രദ്ധിക്കണം. കേരളത്തിലെ അന്തരീക്ഷ ഈര്‍പ്പം മൂലം സിമന്റ് കട്ടപിടിക്കാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ തറയില്‍ നിന്ന് ഉയര്‍ത്തി മരപ്പലകകള്‍ക്ക് മുകളില്‍ നിരത്തി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി സൂക്ഷിക്കുക. 30 ദിവസത്തില്‍ കൂടുതല്‍ സിമന്റ് സൂക്ഷിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.നിര്‍മ്മാണം പുരോഗമിക്കുന്നവര്‍ വരും മാസങ്ങളിലെ സാധനസാമഗ്രികളുടെ വിലക്കയറ്റം മുന്‍കൂട്ടി കണ്ട് മൊത്തം ബജറ്റിന്റെ 3- 5% തുക അധികമായി കരുതിവെക്കുക. വ്യത്യസ്ത ബ്രാന്‍ഡുകളുടെ സിമന്റുകള്‍ക്ക് ഡീലര്‍മാര്‍ പല തരത്തിലുള്ള ഡിസ്‌കൗണ്ടുകള്‍ നല്‍കാറുണ്ട്. ഒരേ ഗ്രേഡിലുള്ള (ഉദാഹരണത്തിന് PPC അല്ലെങ്കില്‍ OPC 53) നിലവാരമുള്ള മറ്റ് മുന്‍നിര ബ്രാന്‍ഡുകളുടെ വില താരതമ്യം ചെയ്ത് വാങ്ങുക.
Read News




