NEWS

ശ്യാം കൃഷ്ണന് അഡൈ്വസ് മെമ്മോ അയയ്ക്കും; അരുണിനെ പിരിച്ചുവിടാനും തീരുമാനം


തിരുവനന്തപുരം∙ ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയുടെ പുതിയ റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിയ കെ.ശ്യാം കൃഷ്ണന് അഡൈ്വസ് മെമ്മോ അയയ്ക്കാന്‍ ഇന്നു ചേര്‍ന്ന കമ്മിഷന്‍ യോഗം തീരുമാനിച്ചു. അതിനൊപ്പം പഴയ വിവാദ റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തി ഒന്നേകാല്‍ വര്‍ഷം മുന്‍പ് നിയമനം നേടിയ അരുണ്‍ ജെ.പ്രതാപിനെ ജോലിയില്‍നിന്നു പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് എത്രയും പെട്ടെന്ന് കത്തുനല്‍കാനും തീരുമാനമായി. പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നടപടി. 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നല്‍കിയതു വിവാദമായതോടെയാണ് പുനര്‍മൂല്യ നിര്‍ണയവും അഭിമുഖവും നടത്തിയത്. വിഷയത്തില്‍ ഗുരുതമായ വീഴ്ച കമ്മിഷനു സംഭവിച്ചുവെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ക്രൈംബ്രാഞ്ച് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഇതു പ്രകാരം നാല് അംഗങ്ങള്‍ക്ക് മൊഴിയെടുക്കാന്‍ നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു.  


Fashion ⏭️

Back to top button