BUSINESS

ഇന്ത്യയിൽ കത്തുന്ന വിലക്കയറ്റം; സെപ്റ്റംബറിൽ റീടെയിൽ പണപ്പെരുപ്പം 5.54%, സവാള വിലയിൽ 108% കുതിപ്പ്


ഇന്ത്യയിൽ റീടെയിൽ പണപ്പെരുപ്പം 2026 സെപ്റ്റംബറിൽ 5.54% എന്ന നിലയിലേക്ക് കുതിച്ചുയർന്നു. തൊട്ടു മുമ്പത്തെ ആഗസ്റ്റിൽ ഇത് 4.83% എന്ന തോതിലായിരുന്നു. വിലക്കയറ്റം ഉയരുന്നത് വാങ്ങൽ ശേഷി പരിമിതപ്പെടുത്തുമെന്നും, റിസർവ് ബാങ്ക് ഇനിയും നിരക്ക് രാജ്യത്ത് പലിശ നിരക്കുകളിൽ വർധന നടപ്പാക്കുന്നതിലേക്ക് നയിക്കുമെന്നും വിലയിരുത്തലുകളുണ്ട്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയമാണ് പുതിയ കണക്കുകൾ ഇന്ന് പുറത്തു വിട്ടത്.ചില കണക്കുകൾഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള, 2024 വർഷം പുതിയ അടിസ്ഥാന വർഷമാക്കി നിശ്ചയിച്ച പണപ്പെരുപ്പക്കണക്കുകളാണിത്. നാ​ഗരിക മേഖലകളിലെ പണപ്പെരുപ്പത്തോത് 4.88% എന്ന നിലയിലും, ​ഗ്രാമീണ മേഖലകളിൽ 6.08% എന്ന നിലയിലുമാണ്.2026 ആ​ഗസ്റ്റിൽ ഭക്ഷ്യമേഖലയിലെ വിലക്കയറ്റത്തോത് 5.97% എന്ന നിലയിലായിരുന്നു. ഇത് സെപ്റ്റംബറിൽ 7.74% എന്ന നിലയിലേക്ക് വലിയ വർധന നേടി. ​ഗ്രാമീണ മേഖലകളിൽ ഭക്ഷ്യവിലക്കയറ്റം 8.06% എന്ന നിലയിലും, നാ​ഗരിക മേഖലകളിൽ 7.18% എന്ന തോതിലുമാണ്. ഇത് വീടുകളിലെ കുടുംബ ബജറ്റ് താളം തെറ്റിക്കാൻ പോന്നതാണെന്ന് സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ​ഗാർഹിക പാചക വാതക നിരക്കുകളും പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഉയർത്തിയിരുന്നു. പുതിയ എൽ.പി.ജി കണക്ഷൻ എടുക്കുന്നവർക്ക് ഇരട്ടിയോളം തുക അധികം ചെലവ് വരുന്നു. ഇതെല്ലാം ഇന്ത്യയിലെ സാധാരണക്കാരുടെ ഇടയിലും, മധ്യവർ​ഗ കുടുംബങ്ങളിലടക്കവും സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കാൻ പോരുന്നവയാണ്.കത്തിക്കയറുന്ന സവാള വിലസവാള വിലയിലാണ് രൂക്ഷമായ വിലക്കയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. ആ​ഗസ്റ്റിലെ 48.78% എന്ന നിലയിൽ നിന്ന് സെപ്റ്റംബറിൽ 108.09% എന്ന തോതിലേക്കാണ് വില വർധിച്ചിരിക്കുന്നത്. ഇന്ത്യയിൽ വീടുകളിലും, ഹോട്ടൽ-കാറ്ററിങ് മേഖലകളിലും സവാള വലിയ തോതിൽ ഉപയോ​ഗപ്പെടുത്തുന്നുണ്ട് എന്നത് ഇതോട് ചേർത്ത് വായിക്കേണ്ടതാണ്.വലിയ തോതിൽ വിലക്കയറ്റമുണ്ടായ മറ്റ് ഉല്പന്നങ്ങൾ സിൽവർ ജ്വല്ലറി : 87.80% ഇഞ്ചി : 62.85% മഞ്ഞൾ : 54.62% ചെറുനാരങ്ങ : 36.41%വില ഇടിഞ്ഞ ഉല്പന്നങ്ങൾ ഉരുളക്കിഴങ്ങ് : 11.50% തക്കാളി : 8.62% മോട്ടോർ കാറുകൾ, ജീപ്പുകൾ : -4.51% വെണ്ട : 4.48% നാളികേരം : 3.99%സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോത് ഇങ്ങനെഇന്ത്യൻ സംസ്ഥാനങ്ങളിൽ മധ്യപ്രദേശിലാണ് 6.68% എന്ന തോതിൽ ഉയർന്ന വിലക്കയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. ഒഡീഷയിൽ 6.70%, പുതുച്ചേരിയിൽ 6.86%, ഡൽഹിയിൽ 3.40%, ഉത്തർ പ്രദേശിൽ 6.08%, മഹാരാഷ്ട്രയിൽ 5.18% എന്നിങ്ങനെയാണ് സെപ്റ്റംബർ മാസത്തിലെ പണപ്പെരുപ്പത്തോത്.


Read News

Back to top button