NEWS

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; വിഡിയോ പുറത്ത്


റിയാദ് ∙ സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഹൂതി ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ വിമാനത്താവളത്തിലെ ടെർമിനൽ 4 ൽ സ്ഫോടക വസ്തു പതിക്കുന്നതും തീപിടിക്കുന്നതും വിഡിയോവിലുണ്ട്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്കു പരുക്കേറ്റതായും സൗദി സിവിൽ ഏവിയേഷൻ അധികൃതർ സ്ഥരീകരിച്ചിരുന്നു.ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ ഇന്ത്യക്കാരൻ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. പാസഞ്ചർ ടെർമിനലിൽ മിസൈൽ പതിച്ച് 10 ഇന്ത്യക്കാർ ഉൾപ്പെടെ 308 പേർക്കു പരുക്കേറ്റു. ഹൈദരാബാദ് സ്വദേശി അലി മുഹമ്മദ് അലിയാണ് കൊല്ലപ്പെട്ടതെന്നു റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും പരുക്കേറ്റിരുന്നു.(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/WarMonltor എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)


Fashion ⏭️

Back to top button