NEWS
‘പുലർച്ചെ മൂന്നരയ്ക്ക് മാതാപിതാക്കളെ വിളിച്ചത് അവരെ വേട്ടയാടാനോ ?’; ഡൽഹി പൊലീസിന്റെ വിഡിയോ തള്ളി അഭിജിത് ദിപ്കെ

ന്യൂഡൽഹി ∙ കസ്റ്റഡിയിലിരിക്കെ മുത്തശ്ശി മരിച്ച വിവരമറിഞ്ഞ് വീട്ടുകാരുമായി സംസാരിക്കാൻ അവസരം നൽകിയിരുന്നു എന്ന ഡൽഹി പൊലീസിന്റെ അവകാശവാദത്തിനെതിരെ സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ രംഗത്ത്. ബന്ധുക്കളുമായി ബന്ധപ്പെടാനോ വീട്ടിലേക്ക് പോകാനോ ഉള്ള സഹായം അഭിജിത് നിരസിക്കുകയായിരുന്നു എന്ന പൊലീസിന്റെ വാദം അദ്ദേഹം പൂർണമായും തള്ളി. പൊലീസിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയ ദിപ്കെ, തന്റെ മുത്തശ്ശിയോടൊപ്പം താമസിക്കുന്ന കസിൻ സഹോദരന്റെ നമ്പർ എടുക്കാനും അഭിഭാഷകനുമായി സംസാരിക്കാനും ഫോൺ ആവശ്യപ്പെട്ടെങ്കിലും പൊലീസ് രണ്ട് ആവശ്യങ്ങളും നിരസിക്കുകയായിരുന്നു എന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.‘‘മുത്തശ്ശിയോടൊപ്പം താമസിക്കുന്ന എന്റെ കസിനോട് സംസാരിക്കാൻ അനുവദിക്കണമെന്ന് ഞാൻ അഭ്യർഥിച്ചിരുന്നു. കസിന്റെ നമ്പർ എടുക്കാൻ വേണ്ടി മാത്രം ഏതാനും മിനിറ്റുകൾക്കായി എന്റെ ഫോൺ ചോദിച്ചതാണ്. എന്നാൽ ഡൽഹി പൊലീസ് എന്തുകൊണ്ടാണ് എനിക്ക് ഫോൺ തരാതിരുന്നത് ? അഭിഭാഷകനെ വിളിക്കാൻ അനുവാദം ചോദിച്ചെങ്കിലും അതും നിഷേധിച്ചു’’ – അഭിജിത് ദിപ്കെ പറഞ്ഞു.
Fashion ⏭️




