NEWS
സൗദിയിലെ വിമാനത്താവളത്തിൽ വീണ്ടും വ്യോമാക്രമണം; ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു, 11 ഇന്ത്യക്കാർക്ക് പരുക്ക്

റിയാദ് ∙ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ വീണ്ടും വ്യോമാക്രമണം. വിമാനത്താവളത്തിലെ ആഭ്യന്തര സർവീസുകൾ കൈകാര്യം ചെയ്യുന്ന നാലാം നമ്പർ പാസഞ്ചർ ഹാളിനു നേരെയാണ് തിരിച്ചറിയാത്ത ആയുധം ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി സഖ്യസേന അറിയിച്ചത്. ഇതിനുപുറമെ, വിമാനത്താവളത്തിനു സമീപമെത്തിയ ക്രൂയിസ് മിസൈൽ സൗദി അറേബ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. ആക്രമണത്തെ തുടർന്ന് ഇന്ധന സംഭരണശാലയിലുണ്ടായ വലിയ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.വിമാനത്താവളത്തിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ വൻ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരിൽ 11 പേർ ഇന്ത്യൻ പൗരന്മാരാണെന്നും ഒരാൾ മരണപ്പെട്ടതായും സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഹൈദരാബാദ് സ്വദേശി അലി മുഹമ്മദ് അലിയാണ് മരണപ്പെട്ടത്. ആക്രമണത്തിൽ പരുക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Fashion ⏭️




