NEWS

നാടുകടത്തൽ ഭീഷണി തുടരും: കശ്മീരി ചലച്ചിത്ര നിർമാതാവ് അർഫത്ത് ഷെയ്ഖിനെ യുഎസ് ഇമിഗ്രേഷൻ കസ്റ്റഡിയിൽനിന്ന് മോചിപ്പിച്ചു


കലിഫോർണിയ∙ യുഎസിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) കസ്റ്റഡിയിലായിരുന്ന കശ്മീരി ചലച്ചിത്ര നിർമാതാവ് അർഫത്ത് ഷെയ്ഖിനെ (42) മോചിപ്പിച്ചു. ബോണ്ട് അനുവദിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അർഫത്ത് ഷെയ്ഖിനെ വ്യാഴാഴ്ച മോചിപ്പിച്ചത്. മോചനത്തിനായി സുഹൃത്തുക്കളും ബന്ധുക്കളും നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, ഷെയ്ഖിനെതിരായ നാടുകടത്തൽ നടപടികൾ തുടരുമെന്നും ഒക്ടോബർ 27ന് അടുത്ത വാദം നടക്കുമെന്നും സംഘം വ്യക്തമാക്കി.കലിഫോർണിയയിൽനിന്ന് എത്തിയ അർഫത്തിനെ വാഷിങ്ടൻ ഡിസിക്ക് സമീപമുള്ള രാജ്യാന്തര വിമാനത്താവളത്തിൽനിന്നാണ് യുഎസ് അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയുടെ അധീനതയിലുള്ള കശ്മീരിലെ സംഘർഷങ്ങൾ പ്രമേയമാക്കിയ അദ്ദേഹത്തിന്റെ ചലച്ചിത്രപ്രവർത്തനങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട്.അർഫത്ത് ഷെയ്ഖിന്റെ ആദ്യ ഫീച്ചർ ചിത്രമായ കുങ്കുമം കിങ്ഡം ഷിക്കാഗോ ഫിലിം മേക്കേഴ്‌സ് അവാർഡുകൾ, ലൊസാഞ്ചലസ് ഫിലിം ആൻഡ് ഡോക്യുമെന്ററി അവാർഡുകൾ, മെൽബൺ ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, വേക്ക് ഫോറസ്റ്റ് ഫിലിം ഫെസ്റ്റിവൽ, അനറ്റോലിയൻ ഇന്റർനാഷനൽ ഫിലിം അവാർഡുകൾ എന്നിവയുൾപ്പെടെ വിവിധ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. 2025ൽ ടീനെക്ക് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകനുള്ള ആക്ടിവീസ്റ്റ് അവാർഡും അദ്ദേഹത്തിന് ലഭിച്ചു.


Fashion ⏭️

Back to top button